കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെയും സഹോദരിയേയും വിദ്യാര്‍ത്ഥി കൊലപ്പെടുത്തി

  • By Rajesh
Google Oneindia Malayalam News

ബുലന്ദ്ഷഹര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 23-കാരിയെയും, ദൃക്‌സാക്ഷിയായ സഹോദരിയേയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ധാക്കോലി ഗ്രാമത്തില്‍ താമസിക്കുന്ന അങ്കിതാണ് ഷീലുവിനെയും, ബന്ധുവായ ശിവാനിയെയും കൊന്നത്. ബാഹ്പൂര്‍ ഗ്രാമത്തിലെ യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകങ്ങളെന്ന് പോലീസ് വ്യക്തമാക്കി.

കണ്ണട വിവാദം; സ്പീക്കര്‍ക്ക് പാരവെച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍?കണ്ണട വിവാദം; സ്പീക്കര്‍ക്ക് പാരവെച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍?

ഷീലുവിന്റെ വീട്ടിലെത്തിയ അങ്കിത് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് സമ്മതമല്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ഇയാള്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവം കണ്ടുവന്ന ശിവാനിയെ ബൈക്കിന്റെ ക്ലച്ച് വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത ശേഷം ഇയാള്‍ മൃതദേഹങ്ങളില്‍ ഒഴിച്ച് തീകൊളുത്തി.

murder

സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. സംശയം തോന്നിയ ഏതാനും വ്യക്തികളുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷിക്കുന്നതിനിടെയാണ് അങ്കിത് ഷീലുവിന്റെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ സഹോദരങ്ങളെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അങ്കിത് വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിലുള്ള രോഷം തീര്‍ക്കാന്‍ അങ്കിത് നടത്തിയ പ്രകടനങ്ങളില്‍ വിലപ്പെട്ട രണ്ട് ജീവനാണ് ഇല്ലാതായത്.

English summary
Uttar Pradesh man kills woman, her sister after marriage proposal is rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X