കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് കല്ല്

  • By Anwar Sadath
Google Oneindia Malayalam News

ദെവരിയ: പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ സ്‌നാപ്ഡീല്‍ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് കല്ല്. മൂന്നു മൊബൈല്‍ ഫോണുകള്‍ക്കാണ് ഓര്‍ഡര്‍ ചെയ്തിരുന്നതെങ്കിലും ഒരു കവറില്‍ മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളുവെന്നും മറ്റു രണ്ടു ബോക്‌സിലും കല്ലാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു.

ഉത്തര്‍ പ്രദേശിലെ ദെവരിയ ജില്ലയിലെ സദര്‍ സ്വദേശിയായ നദീം ആണ് സ്‌നാപ്ഡീല്‍ വഴി വഞ്ചിക്കപ്പെട്ടത്. 4,190 രൂപവീതമുള്ള മൂന്നു ഫോണുകളാണ് താന്‍ നവംബര്‍ 14ന് ഓര്‍ഡര്‍ ചെയ്തതെന്ന് നദീം പറഞ്ഞു. എന്നാല്‍ കമ്പനിയില്‍ നിന്നും ലഭിച്ച പാര്‍സല്‍ തുറന്നു നോക്കിയപ്പോള്‍ ഒന്നില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായത്. മറ്റു രണ്ടു ബോക്‌സുകളിലും മൊബൈലിനു പകരം കല്ല് തന്ന് വഞ്ചിക്കുകയായിരുന്നു.

snapdeal

വഞ്ചിക്കപ്പെട്ടകാര്യം കമ്പനിയെ യഥാസമയം അറിയിച്ചു ദിവസങ്ങളായിട്ടും യുവാവിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. മുന്‍കൂട്ടി പണം മുന്‍കൂട്ടി അടച്ചതിനാല്‍ രണ്ടു ഫോണുകളുടെ പണം നദീമിന് നഷ്ടമായി. കമ്പനി പണം മടക്കിത്തരികയോ അല്ലെങ്കില്‍ ഓര്‍ഡര്‍ പ്രകാരമുള്ള ഫോണ്‍ അയച്ചുതരികയോ വേണമെന്ന് നദീം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പോലീസില്‍ പരാതിയുമായി സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.

സ്‌നാപ്ഡീല്‍ വെബ്‌സൈറ്റ് വഴി ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സംഭവം ഇതാദ്യമല്ല. നേരത്തെയും പല സംഭവങ്ങളും വാര്‍ത്തയായിട്ടുണ്ട്. മിക്ക കേസുകളിലും പണം തിരികെ നല്‍കുകയും ചെയ്തു. തങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് സാധനങ്ങള്‍ അയക്കുന്നെതെന്നും വഴിയില്‍വെച്ച് കൃത്രിമം നടക്കുന്നതാകാമെന്നുമാണ് കമ്പനിയുടെ നിലപാട്.

English summary
Uttar Pradesh Man orders mobile phones in Snapdeal, gets stones in package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X