മണിപ്പൂരില്‍ മികച്ച പോളിങ്; മണിപ്പൂരില്‍ 78% , ഉത്തര്‍പ്രദേശില്‍ 60% , എക്‌സിറ്റ് പോളുകള്‍ വ്യാഴാഴ്ച
ലഖ്‌നൗ/ ഇംഫാല്‍: ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. മണിപ്പൂരില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ 60.3 ശതമാനം പോളിങ്ങില്‍ ഒതുങ്ങി. ഉത്തര്‍പ്രദേശില്‍ ഗാസിപുര്‍, വാരണാസി, ജാന്‍പൂര്‍, ചണ്ഡൗലി, മിര്‍സാപൂര്‍, ബദോയി, സോനെഭദ്ര എന്നീ ജില്ലകളിലെ 40 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ലഖ്‌നൗവില്‍ മണിക്കൂറുകളോളം നീണ്ട തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ തിരഞ്ഞെടുപ്പാണ് എല്ലാവരും ഉറ്റുനോക്കിയത്. ഇവിടെ മോദി റോഡ്‌ഷോകളും റാലിയും നടത്തിയിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും വാരണാസിയില്‍ മികച്ച പ്രചരണം നടത്തിയിരുന്നു.മണിപ്പൂരില്‍ അഞ്ചു ജില്ലകളിലാണ് വിധിയെഴുത്ത് നടന്നത്. 22 സീറ്റുകളിലായി 98 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇംറോം ശര്‍മിളയും മുഖ്യമന്ത്രി ഒക്രെം ഇബോബി സിങും തമ്മിലുള്ള പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications