നിയമസഭാ തിരഞ്ഞെടുപ്പ്: 80 ശതമാനം പോളിംഗ്, മണിപ്പൂരില്‍ ഒന്നാം ഘട്ടം വോട്ടെടുപ്പ് അവസാനിച്ചു
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 49 സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ മൂന്നു മണിവരെ 44 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേയ്ക്ക് ഉത്തര്‍പ്രദേശില്‍ ആറാഘട്ടവും മണിപ്പൂരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പുമാണ് ആരംഭിച്ചത്. ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 49 നിയമസഭാ സീറ്റുകളിലേയ്ക്കും ഒന്നാം ഘട്ടം ജനവിധി തേടുന്ന മണിപ്പൂരില്‍ 38 സീറ്റുകളിലേയ്ക്കുമായാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് എട്ടിന് രണ്ടിടങ്ങളിലും അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും മണിപ്പൂരില്‍ കോണ്‍ഗ്രസുമാണ് അധികാരത്തിലിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാവു, ഗോര്‍ഖാപൂര്‍, മഹാരാജ് ഗഞ്ച്, കുശിനഗര്‍, ദെയോറിയ, അസമാര്‍ഗ്ഗ്, ബാലിയ, എന്നീ ജില്ലകളിലും മണിപ്പൂരില്‍ മണിപ്പൂര്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, ചൂരാന്ദ്പൂര്‍, കംഗ്‌പോക്പി എന്നീ ജില്ലകൡലുമാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.
മണിപ്പൂരില്‍ യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ സാമ്പത്തിക ഉപരോധത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഇതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ചാനുവിന്റെ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സും ജനവധി തേടുന്നുണ്ട്. അഴിമതി രഹിത മണിപ്പൂരാണ് പാര്‍ട്ടിയും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം.
ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 24 സ്ഥാനാര്‍ത്ഥികളാണ് യുപിയില്‍ മായാവതിയുടെ ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുന്നത്. നിര്‍ണ്ണായക രാഷ്ട്രീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ ഏറെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
Manipur Assembly election: 38 seats go to poll, voting in first phase beginshttps://t.co/fJTjt95S9o pic.twitter.com/vuoMqHBlur
— India Today (@IndiaToday) March 4, 2017
Manipur Assembly election: Polling in first phase on 38 constituencies todayhttps://t.co/HUADgTZI7j pic.twitter.com/JufNh6LW5h
— India Today (@IndiaToday) March 4, 2017












Click it and Unblock the Notifications