കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ തല മൊട്ടയടിച്ചു

Google Oneindia Malayalam News

ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം യുവാവിന്റെ തല നാട്ടുകാര്‍ മൊട്ടയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സഹാരഖുര്‍ദ് ജില്ലയിലാണ് സംഭവം. നവംബര്‍ അഞ്ചിനാണ് അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്.

up

വഖീല്‍ എന്നയുവാവിനെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലുടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്യുകയുമായിരുന്നു. ഇതിനിടെ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. വീണ്ടും മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ സംഭവമറിഞ്ഞെത്തിയ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു.

<strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ</strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

പിന്നീട് സ്ഥലത്തെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യാതെ വഖീലിനെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. അതേസമയം വഖീല്‍ നിരപരാധിയാണഎന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. വഖീലിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റൊരോ ഹാക്ക് ചെയ്തതാണെന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ വഖീലിന് പങ്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

English summary
UP Man's Hair Shaved Off For Allegedly Posting Morphed Pics With Girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X