കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയ്ക്ക് ആദ്യ പരീക്ഷണം: യുപിയില്‍ മാംസ വ്യാപാരികള്‍ അനിശ്ചിത കാല സമരത്തില്‍

Google Oneindia Malayalam News

ലഖ്‌നൊ: അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള യുപി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കച്ചവടക്കാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. കോഴി- മാട്ടിറച്ചി വില്‍പ്പനക്കാരാണ് തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുന്നത്. മത്സ്യക്കച്ചവടക്കാര്‍ക്ക് പുറമേ മീന്‍ വില്‍പ്പനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുപിയില്‍ അധികാരത്തിലെത്തിയാല്‍ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്നോട്ടുവച്ച ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ്.

സംസ്ഥാനത്തെ ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമെന്നും മീന്‍ വ്യാപാരികള്‍ കൂടി തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലഖ്‌നൊ ബക്‌റ ഖോഷ്ട് വ്യാപാര്‍ മണ്ഡല്‍ വ്യാപാരി മുബീന്‍ ഖുറേഷി പറഞ്ഞു. സമരം പിന്‍വലിക്കാന്‍ നീക്കമില്ലെന്നും അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ഖുറേഷി വ്യക്തമാക്കി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി ബിജെപി നേതാവ് മസ്ഹര്‍ അബ്ബാസ് രംഗത്തെത്തിയിട്ടുണ്ട്. നടപടി സ്വീകരിക്കുന്നത് അനധികൃത അറവുശാലകള്‍ക്കെതിരെയാണെന്നും നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം വെല്ലുവിളിയല്ലെന്നുമാണ് ബിജെപി നേതാവിന്റെ വാദം.

meat

യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അനധികൃത അറവുകശാലകള്‍ അടച്ചുപൂട്ടാനും മാടുകളുടെ കള്ളക്കടത്ത് തടയുന്നതിനും ഉത്തരവിട്ടിരുന്നു. ഇതിന്റെ ഫലമെന്നോണം സംസ്ഥാനത്തെ പല അറവുശാലകളും പോലീസ് പൂട്ടിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നീക്കം മതപരമായ പ്രശ്‌നമല്ലെന്നും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

English summary
Meat sellers across Uttar Pradesh (UP) would go on an indefinite strike from Monday against the crackdown on illegal and mechanized slaughterhouses. Fish vendors were also claimed to have resolved to join the stir which has seen non-vegetarian delicacies go off the menu in several parts of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X