കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് ഏര്‍പ്പാടാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ നോയിഡയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി 100 ബസുകള്‍ കോണ്‍ഗ്രസ് എത്തിച്ചു. ഈ ബസുകള്‍ പോലീസ് തടഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന് കോണ്‍ഗ്രസ് 1000 ബസുകള്‍ നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. ആദ്യം തടസം നിന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബസുകള്‍ ലഖ്‌നൗവിലേത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ബസുകള്‍ മാത്രമല്ല, ഓട്ടോയും ആംബുലന്‍സും

ബസുകള്‍ മാത്രമല്ല, ഓട്ടോയും ആംബുലന്‍സും

ഒടുവില്‍ കോണ്‍ഗ്രസിന്റെ ബസ് സര്‍വീസിന് അനുമതി നല്‍കിയ യോഗി സര്‍ക്കാര്‍ വാഹനങ്ങളുടെ രേഖകള്‍ ആവശ്യപ്പെട്ടു. കൈമാറിയ രേഖകളില്‍ ബസുകള്‍ മാത്രമല്ല, ഓട്ടോയും ആംബുലന്‍സും വരെയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തങ്ങള്‍ നല്‍കിയ രേഖകളില്‍ ബസുകള്‍ മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസും വാദിച്ചു.

ബസുകള്‍ പോലീസ് തടഞ്ഞു

ബസുകള്‍ പോലീസ് തടഞ്ഞു

വിവാദം കത്തിനില്‍ക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നോയിഡയില്‍ കുടങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 100 ബസുകള്‍ എത്തിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബസുകള്‍ നോയിഡയില്‍ എത്തിച്ചത്. ബുധനാഴ്ച രാവിലെ യുപി പോലീസ് വാഹനങ്ങള്‍ തടഞ്ഞുവച്ചു.

ആര്‍സി കാലാവധി തീര്‍ന്നു

ആര്‍സി കാലാവധി തീര്‍ന്നു

ബസുകളുടെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് പോലീസ് തടഞ്ഞത്. ഇതില്‍ ചില ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചുവെന്ന് പോലീസ് പറയുന്നു. ഇവ യാത്രയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് കണ്ടുകെട്ടി. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് ബസുകള്‍ നിരത്തിലിറക്കിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പങ്കജ് മാലിക് ഉള്‍പ്പെടെ സംസ്ഥാനത്തെ 20 പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിശോധന കഴിഞ്ഞ ശേഷം മാത്രമേ ബസുകള്‍ക്ക് യാത്ര അനുവദിക്കൂവെന്നും പോലീസ് പറഞ്ഞു.

ആശ്ചര്യപ്പെടുത്തുന്നുവെന്ന് സിങ്‌വി

ആശ്ചര്യപ്പെടുത്തുന്നുവെന്ന് സിങ്‌വി

യോഗി സര്‍ക്കാരിന്റെ ഇടപെടല്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. 500 ബസുകള്‍ ആഗ്ര അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് ദിവസമായി തടഞ്ഞുവച്ചിരിക്കുകയാണ് പോലീസ്. കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് രാഷ്ട്രീയമാണുള്ളതെന്നും സിങ്‌വി ചോദിച്ചു

ബിജെപിയുടെ കൊടികള്‍ വച്ചോളൂ

ബിജെപിയുടെ കൊടികള്‍ വച്ചോളൂ

കോണ്‍ഗ്രസ് ഒരുക്കുന്ന ബസുകള്‍ക്ക് മുകളില്‍ ബിജെപിയുടെ കൊടി വേണമെങ്കില്‍ വെച്ചോളൂ എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതാണെന്നും അഭിഷേക് മനു സിങ്‌വി പറഞ്ഞു. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ബസുകള്‍ക്ക് ആദ്യം യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് അനുമതി നല്‍കിയത്.

പിന്നീട് അയഞ്ഞു

പിന്നീട് അയഞ്ഞു

ബസ്സുകള്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കിയെങ്കിലും അതിര്‍ത്തിയിലുള്ള എല്ലാ ബസുകളും തലസ്ഥാനമായ ലഖ്‌നൗവിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഗാസിയാബാദിലെയും നോയ്ഡയിലെയും കളക്ടര്‍മാര്‍ മുമ്പാകെ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
Priyanka Gandhi's letter to Yogi Adithyanath | Oneindia Malayalam
സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തു

സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തു

ബസിന്റെ വിവരങ്ങള്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൈമാറിയപ്പോഴാണ് ഇതില്‍ ബസുകള്‍ മാത്രമല്ല, ഓട്ടോറിക്ഷകളുടെയും സ്‌കൂട്ടറുകളുടെയും നമ്പറുകളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. പ്രതിഷേധവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാല്‍ ലല്ലു, പ്രിയങ്കയുടെ സെക്രട്ടറി എന്നിവര്‍ക്കെതിരെ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് കേസെടുക്കുകയായിരുന്നു.

വൈകീട്ട് നാല് മണി വരെ

വൈകീട്ട് നാല് മണി വരെ

അതേസമയം, വൈകീട്ട് നാല് മണി വരെ കോണ്‍ഗ്രസ് കാത്തിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. അത് കഴിഞ്ഞാല്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിരിക്കുന്ന എല്ലാ ബസുകളും തിരിച്ചുവിളിക്കും. 24 മണിക്കൂറോളമായി ബസുകള്‍ ദില്ലി അതിര്‍ത്തിയില്‍ വരിയായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

നിങ്ങള്‍ തയ്യാറല്ലെങ്കില്‍

നിങ്ങള്‍ തയ്യാറല്ലെങ്കില്‍

കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ കോണ്‍ഗ്രസ് തുടരും. ബസുകള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാം. ബിജെപിയുടെ കൊടിവച്ചാലും ബസുകള്‍ വിട്ടുതരാന്‍ തയ്യാറാണ്. ഉപയോഗിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ബസുകള്‍ തിരിച്ചുവിളിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

English summary
Utter Pradesh Migrant repatriation: Police Registered FIR against 20 Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X