യുപി മന്ത്രിയുടെ കുളി വൈറല്‍; വീഡിയോ പങ്കുവച്ച് പ്രവര്‍ത്തകര്‍... ലാളിത്യം... വിനീതന്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മന്ത്രി നന്ദഗോപാല്‍ ഗുപ്ത കുളിക്കുന്ന വീഡിയോ വൈറല്‍. വ്യവസായ വകുപ്പ് മന്ത്രിയായ നന്ദഗോപാല്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ താമസിച്ച അദ്ദേഹം രാവിലെ പൈപ്പ് വെള്ളത്തില്‍ കുളിക്കുന്ന വീഡിയോ ആണ് പങ്കുവച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വിഐപി സംസ്‌കാരം ഇല്ലെന്നും മന്ത്രിമാരും ജനങ്ങളും ഒരുപോലെയാണെന്നും സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വീഡിയോ.
ഷാജഹാന്‍പൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് മന്ത്രി കഴിഞ്ഞ ദിവസം താമസിച്ചത്. ചക് കന്‍ഹാവു ഗ്രാമത്തിലെത്തിയതായിരുന്നു മന്ത്രി. ഒരു കപ്പ് ചായയിലാണ് തന്റെ ദിവസം തുടങ്ങുന്നതെന്ന് പറഞ്ഞ മന്ത്രി പിന്നീട് കുളിക്കുമെന്നും പറയുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരും യുപിയില്‍ മുമ്പ് ഭരിച്ച സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. കുളിക്കുന്ന വീഡിയോക്ക് ശേഷം വസ്ത്രം മാറി ഒരുങ്ങുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു. ഇത് ആദ്യമായിട്ടല്ല മന്ത്രി നന്ദഗോപാല്‍ കുളിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞാഴ്ച ബറേലി ജില്ലയിലെ ഭാരതോള്‍ ഗ്രാമത്തിലെത്തിയ മന്ത്രി ഒരു സാധാരണ വീട്ടിലാണ് താമസിച്ചത്. രാവിലെ ഇവിടെ നിന്ന് കുളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മന്ത്രിയെ പുകഴ്ത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. മന്ത്രിയുടെ ലാളിത്യവും വിനയവുമെല്ലാം പ്രവര്‍ത്തകര്‍ എടുത്തുപറയുന്നു. ആരും ഇഷ്ടപ്പെടുന്ന ലാളിത്യമാണ് മന്ത്രി നന്ദഗോപാലിന്റേത് എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
आज शाहजहांपुर जनपद के सिंधौली विकासखंड के चक कन्हऊ गांव में श्रीमती सहोदरा जी पत्नी श्री लीलाराम जी के घर पर रात्रि विश्राम के बाद सुबह की चाय और लोगों से बातचीत करते हुए दिन की शुरुआत हुई। वहीं हैंडपंप के पानी से स्नान किया। pic.twitter.com/fbewNxpx2b
— Nand Gopal Gupta 'Nandi' (@NandiGuptaBJP) May 7, 2022
ബറേലിയിലും ഷാജഹാന്‍പൂരിലുമുള്ള വ്യവസായ മേഖലകളില്‍ പരിശോധന നടത്തിയ ശേഷമാണ് മന്ത്രി തിരിച്ചുപോയത്. അതേസമയം, മന്ത്രിയുടെത് ലോകമാന്യതയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എന്ന് കോണ്‍ഗ്രസ്, സമാജ്‌വാദി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഒന്നാം യോഗി സര്‍ക്കാരിലുണ്ടായിരുന്ന പല മന്ത്രിമാര്‍ക്കും രണ്ടാം യോഗി സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ല.
योगी सरकार और पिछली सरकारों में यही अंतर है। योगी सरकार में आम जनता और सरकार के बीच में न कोई दूरी है और न ही कोई अंतर और न ही कोई वीआईपी कल्चर। pic.twitter.com/tUZ0kFbV7R
— Nand Gopal Gupta 'Nandi' (@NandiGuptaBJP) May 7, 2022


Click it and Unblock the Notifications