കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ മന്ത്രി കൊറോണ ബാധിച്ച് മരിച്ചു; അന്ത്യം ലഖ്‌നൗവിലെ ആശുപത്രിയില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മന്ത്രി കമല റാണി കൊറോണ രോഗം ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഇവര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തി കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

Recommended Video

cmsvideo
UPയിലെ മന്ത്രി കൊറോണ ബാധിച്ച് മരിച്ചു | Oneindia Malayalam
u

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് കമല റാണി. 62കാരിയായ ഇവരെ ജൂലൈ 18നാണ് ലഖ്‌നൗവിലെ രാജധാനി കൊറോണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസനാളത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ രാധകൃഷ്ണ ധീമാന്‍ പറഞ്ഞു.

മന്ത്രിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അയോധ്യ സന്ദര്‍ശനം മാറ്റിവച്ചു. ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശിലാസ്ഥാപന കര്‍മം നടക്കും. ഇതിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനാണ് മുഖ്യമന്ത്രി ഇന്ന് അയോധ്യയിലേക്ക് പോകാനിരുന്നത്. കാണ്‍പൂരിലെ ഘതംപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കമല റാണി. മന്ത്രിയായിരുന്ന വേളയില്‍ മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

English summary
Uttar Pradesh Minister Kamla Rani dies of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X