കൊറോണ സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു; ചവച്ചരച്ചു... അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍
ലഖ്നൗ: കൊറോണ രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ നിന്ന് ഡോക്ടര്‍മാര്‍ ശേഖരിച്ച സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു. ഉത്തര്‍ പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളജിലാണ് ആശ്ചര്യപ്പെടുത്തുന്ന സംഭവം. ലാബ് ടെക്നീഷ്യന് സാംപിളുകളുകമായി പോകവെ ഒരു കൂട്ടം കുരങ്ങുകള്‍ വന്ന് തട്ടിപ്പറിക്കുകയായിരുന്നു. ചിലതെല്ലാം തിരിച്ചുകിട്ടി. എങ്കിലും അഞ്ച് സാംപിളുകള്‍ കുരങ്ങുകള്‍ കൈവശപ്പെടുത്തി. ഇവര്‍ ഇതുമായി മരത്തില്‍ കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ചില സാംപിളുകള്‍ കുരങ്ങന്മാര് ചവച്ചരക്കുകയും ചെയ്തു.

മീററ്റ് മെഡിക്കല്‍ കോളജിന്റെ അകത്താണ് സംഭവം. പിന്നീട് ഡോക്ടര്‍മാര്‍ വേറെ സാംപിളുകള്‍ ശേഖരിച്ചു. കുരങ്ങുകളുടെ കൈവശം ഇപ്പോഴും സാംപിളുകളുള്ളത് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. സാംപിളുകള്‍ വേറെ ശേഖരിച്ചെങ്കിലും ഈ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചാല്‍ ആശങ്ക ഇരട്ടിയാകും.
കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ആശുപത്രിയില്‍ നിന്ന് പല സാംപികളുകളും ഇവ മുമ്പും തട്ടിപ്പറച്ചിട്ടുണ്ട്. വിവരം ചീഫ് സൂപ്രണ്ട് ഡോക്ടര്‍ ധീരജ് ബല്യാനെ അറിയിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുരങ്ങുകളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് ബല്യാണ് അറിയിച്ചു. മീററ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനില്‍ ധിന്‍ഗ്ര സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍ പ്രദേശിലെ ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും കുരങ്ങുകളും കന്നുകാലികളും അലഞ്ഞുതിരിയുന്നത് പതിവ് കാഴ്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications