കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു; ചവച്ചരച്ചു... അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ നിന്ന് ഡോക്ടര്‍മാര്‍ ശേഖരിച്ച സാംപിളുകള്‍ കുരങ്ങുകള്‍ തട്ടിയെടുത്തു. ഉത്തര്‍ പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളജിലാണ് ആശ്ചര്യപ്പെടുത്തുന്ന സംഭവം. ലാബ് ടെക്‌നീഷ്യന്‍ സാംപിളുകളുകമായി പോകവെ ഒരു കൂട്ടം കുരങ്ങുകള്‍ വന്ന് തട്ടിപ്പറിക്കുകയായിരുന്നു. ചിലതെല്ലാം തിരിച്ചുകിട്ടി. എങ്കിലും അഞ്ച് സാംപിളുകള്‍ കുരങ്ങുകള്‍ കൈവശപ്പെടുത്തി. ഇവര്‍ ഇതുമായി മരത്തില്‍ കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ചില സാംപിളുകള്‍ കുരങ്ങന്‍മാര്‍ ചവച്ചരക്കുകയും ചെയ്തു.

m

മീററ്റ് മെഡിക്കല്‍ കോളജിന്റെ അകത്താണ് സംഭവം. പിന്നീട് ഡോക്ടര്‍മാര്‍ വേറെ സാംപിളുകള്‍ ശേഖരിച്ചു. കുരങ്ങുകളുടെ കൈവശം ഇപ്പോഴും സാംപിളുകളുള്ളത് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. സാംപിളുകള്‍ വേറെ ശേഖരിച്ചെങ്കിലും ഈ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചാല്‍ ആശങ്ക ഇരട്ടിയാകും.

കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ആശുപത്രിയില്‍ നിന്ന് പല സാംപികളുകളും ഇവ മുമ്പും തട്ടിപ്പറച്ചിട്ടുണ്ട്. വിവരം ചീഫ് സൂപ്രണ്ട് ഡോക്ടര്‍ ധീരജ് ബല്യാനെ അറിയിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുരങ്ങുകളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് ബല്യാണ്‍ അറിയിച്ചു. മീററ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനില്‍ ധിന്‍ഗ്ര സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍ പ്രദേശിലെ ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും കുരങ്ങുകളും കന്നുകാലികളും അലഞ്ഞുതിരിയുന്നത് പതിവ് കാഴ്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

English summary
Uttar Pradesh: Monkeys snatched samples of suspected Corona patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X