Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രവാദിയുടെ കൂടെ ജീവിക്കാന്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ..

ലഖ്നൗ: മന്ത്രവാദത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതയെക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചുമൊക്കെയുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. നരബലി പോലുള്ള ക്രൂരതകൾ പുറത്തുവരികയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തു. പക്ഷേ ഇപ്പോഴും അത്തരം ക്രൂരതകൾ തുടരുന്നുണ്ടെന്ന വാർത്തകൾ തന്നെയാണ് പുറത്തുവരുന്നത്.

മന്ത്രവാദത്തിന്റെ പേരിൽ ഒരമ്മ തന്റെ നാല് മാസമായ കുഞ്ഞിനെയാണ് കൊലപ്പെടുgത്തിയിരിക്കുന്നത്. ആ​ഗ്രഹം നിറവേറ്റുന്നതിന് വേണ്ടിയാണ് ഇവർ കുഞ്ഞിനെ കൊന്നുകളഞ്ഞത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. കുഞ്ഞിനെ ഇവർ ബലി നൽകുകയായിരുന്നു. മന്ത്രവാദി പറഞ്ഞത് പ്രകാരമാണം ആവശ്യമുള്ളത് കാര്യം സാധിക്കാൻ ഇവർ കുഞ്ഞിനെ ബലി നൽകിയത്.

muder1331

ഗോസയ്​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജ്രെ ധനുവാദിഹ് ​ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന 35കാരിയായ മഞ്ജു ദേവിയാണ് കുഞ്ഞിനെ കൊന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയും ഇവരും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു.

ഇയാളുടെ കൂടെ ജീവിക്കണം എന്നതായിരുന്നു ഇവരുടെz ആ​ഗ്രഹം. ഇതിന് വേണ്ടിയായിരുന്നു യുവതി സ്വന്തം കുഞ്ഞിനെ ​ഗ്രാമത്തിലെ കറുത്ത വി​ഗ്രഹത്തിന് മുന്നിലെത്തിച്ച് ബലി നൽകിയത്. തൂമ്പ കൊണ്ട് വെട്ടി ആയിരുന്നു യുവതി 4 മാസമായ കുട്ടിയെ കൊലപ്പെടുത്തിയത്.

കൊലപാതകം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോ​ഗിച്ച തൂമ്പ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു.

കുഞ്ഞിനെ കൊല്ലാൻ യുവതിയോടു പറഞ്ഞ മന്ത്രവാദിക്കായി തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിന് പിന്നാലെ തന്നെ മന്ത്രവാദി ഒളിവിൽ പോയി. മന്ത്രവാദി ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും സുൽത്താൻപൂർ പൊലീസ് സൂപ്രണ്ട് സോമെൻ വർമ അറിയിച്ചു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+