India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം; ചെറുത്ത് നിന്ന യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി തള്ളിയിട്ടു

Google Oneindia Malayalam News

ഭോപ്പാല്‍: ഓടുന്ന തീവണ്ടിയില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ഖജ്രാവോ-മഹോബ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയിലാണ് സംഭവം. പീഡനശ്രമം ചെറുത്ത യുവതിയെ അക്രമി ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ 24-കാരി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകീട്ട് മധ്യപ്രദേശിലെ ഛത്തര്‍പുരിലായിരുന്നു സംഭവം. ഭാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിക്കാനായാണ് ഛത്തര്‍പുരിലെ ഖജ്റാവോയില്‍ യുവതി എത്തിയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതിനിടെയായിരുന്നു ആക്രമണം. വൈകിട്ട് 5.15-ന് ഖജ്റാവോയില്‍ നിന്ന് തിരിച്ച തീവണ്ടിയില്‍ ജനറല്‍ കോച്ചിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. തീവണ്ടി റെയില്‍വെ സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുമ്പായി മറ്റൊരാളും ഇതേ കമ്പാര്‍ട്ട്മെന്റില്‍ കയറി. യാത്രയ്ക്കിടെ ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടു എന്നുമാണ് പരിക്കേറ്റ യുവതി റെയില്‍വെ പൊലീസിന് കൊടുത്ത മൊഴി.

യുവതി മാത്രമുണ്ടായിരുന്ന കോച്ചില്‍ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയില്‍ സംസാരിച്ചിരുന്നു. ഇത് അവഗണിച്ചതോടെ യുവതിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇതിന് ശേഷം യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍ നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു.

'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി

എന്നാല്‍ ഈ കോച്ചിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്രമി യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതിയുടെ കൈവിരലില്‍ കടിച്ച് യുവതി ചെറുത്തു. യുവതിയുടെ കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതല്‍ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. യുവതിയെ ചവിട്ടുകയും നിരന്തരം മുഖത്തടിക്കുകയും ചെയ്ത അക്രമി ഇതിന് പിന്നാലെയാണ് തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത്.

എന്നാല്‍ വാതിലിന്റെ ഹാന്‍ഡിലില്‍ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലില്‍ പിടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തുടര്‍ന്ന് അക്രമി കൈകളില്‍ വീണ്ടും ചവിട്ടിയതോടെ പിടിവിട്ട് താഴെ വീണെന്നും ആണ് യുവതി നല്‍കിയ പ്രാഥമിക മൊഴി. പാളത്തിന് സമീപം പരിക്കേറ്റനിലയില്‍ യുവതിയെ കണ്ടെത്തിയത്. റെയില്‍വേ ജീവനക്കാരനാണ്.

cmsvideo
  വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

  എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

  ഉടന്‍ തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും ജബല്‍പുര്‍ റെയില്‍വേ പൊലീസ് എസ് പി വിനായക് വര്‍മ അറിയിച്ചു.

  English summary
  uttar pradesh native young woman faces rape Attempt on a running train
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X