കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ വീണ്ടും അറസ്റ്റില്‍; പ്രതികരിക്കാതെ ഉത്തര്‍ പ്രദേശ് പോലീസ്

Google Oneindia Malayalam News

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉത്തര്‍ പ്രദേശ് പോലീസ് ദില്ലിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് പോലീസ് നല്‍കിയ വിവരം. നേരത്തെ ദി വയറില്‍ പ്രവര്‍ത്തിച്ചിരുന്ന കനോജിയ ഇപ്പോള്‍ ട്രാന്‍സ്‌കോണ്ടിനന്റല്‍ ടൈംസിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് കുറച്ചുപേര്‍ വന്ന് പിടിച്ചുകൊണ്ടുപോയതെന്ന് ഭാര്യ ജഗീഷ അറോറ പറഞ്ഞു. ആറ് പേരുണ്ടായിരുന്നു. ഒരാള്‍ പോലീസ് വേഷത്തിലും ബാക്കിയുള്ളവര്‍ സിവില്‍ ഡ്രസിലുമായിരുന്നു. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പോലീസുകാര്‍ പറഞ്ഞുവെന്ന് ഭാര്യ പറയുന്നു.

p

മൂന്ന് മണിക്ക് ഇവര്‍ വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി. അവിടെ കനോജിയ ഉണ്ടായിരുന്നില്ല. ഉത്തര്‍ പ്രദേശ് പോലീസാണ് എത്തിയതെന്നും ലഖ്‌നൗവിലേക്ക് കൊണ്ടുപോയി എന്നും പിന്നീട് അറിയാന്‍ കഴിഞ്ഞുവെന്ന് ജഗീഷ അറോറ പറഞ്ഞു. ലഖ്‌നൗവില്‍ കനോജിയക്കെതിരെ ദിനേശ് കുമാര്‍ ശുക്ല എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുവെന്നാണ് ആരോപണം.

ഹിന്ദു ആര്‍മി നേതാവ് സുശീല്‍ തിവാരി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് മോര്‍ഫ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റിട്ടുവെന്നാണ് കനോജിയക്കെതിരായ ആരോപണം. സുശീല്‍ തിവാരിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കനോജിയ ട്വീറ്റ് ചെയ്തത് എന്നും ആരോപണമുണ്ട്.

ആഗസ്റ്റ് 10നാണ് തിവാരി തന്റെ എഫ്ബി പേജില്‍ ഒരു പോസ്റ്റിടുന്നത്. യുപിഎസ്‌സി സിലബസിലെ ഇസ്ലാമിക് സ്റ്റഡീസിന് പകരം വേദിക് സ്റ്റഡീസ് ആക്കി മാറ്റണം എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ല എന്നാക്കി കനോജിയ 16ന് ട്വീറ്റ് ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ട്വീറ്റ് കനോജിയ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ട്വീറ്റ് കനോജിയ ചെയ്തിട്ടില്ലെന്ന് ഭാര്യ പറയുന്നു. ലഖ്‌നൗ പോലീസ് സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉത്തര്‍ പ്രദേശ് പോലീസ് ഈ വര്‍ഷം ആദ്യത്തിലും കനോജിയയെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മോശം പദപ്രയോഗം നടത്തി ട്വീറ്റ് ചെയ്തുവെന്നായിരുന്നു അന്നത്തെ പരാതി. ബിജെപി നേതാവ് ഷംശങ്ക് ശേഖര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. 2019 ജൂലൈയിലും കനോജിയയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ഒരു യുവതിയുടെ വീഡിയോ പങ്കുവച്ചതായിരുന്നു അന്നത്തെ അറസ്റ്റിന് കാരണം.

English summary
Uttar Pradesh Police arrests journalist Prashant Kanojia in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X