Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശിൽ ഇനി കളി മാറും..! കോണ്‍ഗ്രസ് അധ്യക്ഷൻ വീണ്ടും അറസ്റ്റിൽ, അടുത്ത നീക്കം...?

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ പ്രശ്‌നവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കോണ്ഡഗ്രസ് അനുവദിച്ച 1000 ബസുകള്‍ക്കുള്ള അനുമതി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവരെ ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടി വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ജാമ്യത്തിലിറങ്ങയതിന് ശേഷം ഉത്തര്‍ പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വ്യാജരേഖകള്‍ ചമച്ചാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതിഷേധിച്ച് ധര്‍ണ

പ്രതിഷേധിച്ച് ധര്‍ണ

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസുകള്‍ക്ക് ആഗ്രയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. ഇതിന്റെ പേരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ബുധനാഴ്ച ആഗ്രയിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 20000 രൂപ ജാമ്യത്തുകയായി കെട്ടിവച്ച ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

വീണ്ടും അറസ്റ്റ്

വീണ്ടും അറസ്റ്റ്

ജാമ്യത്തിലിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഗ്രയിലെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ ലക്ൗവിലാണുള്ളതെന്നും കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1000 ബസുകളുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കാന്‍ വ്യാജരേഖ ചമച്ചെന്ന കേസിലാണ് ഇപ്പോള്‍ അജയ് കുമാര്‍ ലല്ലുവിവെ വീണ്ടും അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിംഗിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

അതേസമയം, കുടിയേറ്റ തൊഴിലാളികല്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1000 ബസുകള്‍ ഉപയോഗിക്കാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തില്‍ കോണ്‍ഡഗ്രസാണ് മുന്‍നിരില്‍ നില്‍ക്കുന്നത്. ആഗ്രയിലും ലക്‌നൗവിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷനെ വീണ്ടും അറസ്റ്റ് ചെയ്തതോടെ പ്രതഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി തയ്യാറാക്കിയ ബസുകളില്‍ അവരെ തിരിച്ചെത്തിക്കാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്നുമാണ് പ്രിയങ്ക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊടികള്‍ വച്ചോളൂ

കൊടികള്‍ വച്ചോളൂ

അതേസമയം, ബസുകളില്‍ അവര്‍ക്ക് വേണമെങ്കില്‍ അവരുടെ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ പതിക്കാം, കൊടികള്‍ വെയ്ക്കാം എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ. അതിഥി തൊഴിലാളികളെ ഇനിയും കഷ്ടപ്പെടുത്തത്. 800ഓളം ബസുകളാണ് അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെടാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കണം. അവര്‍ പാവപ്പെട്ട ജനങ്ങളുടെ മേല്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ യുപി സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നുവെന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+