സുരേഷ് റെയ്നയുടെ അമ്മാവന്റെ കൊലപാതകം; രണ്ട് പ്രതികൾ കൂടി പിടിയിൽ
താരം സുരേഷ് റെയ്‌നയുടെ അമ്മാവനെ കൊലപ്പെടത്തിയ കേസിൽ രണ്ട് പേരെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ താലിബ് , ഷാജൻ എന്നിവരാണ് പോലീസ് പിടിയിലായത്.
ഉത്തർ പ്രദേശിലെ ഒരു പ്രധാന മോഷണ സംഘത്തോടൊപ്പം പ്രവർത്തിച്ചിരുന്ന ഇവരെ മുസാഫർനഗറിൽ വെച്ചാണ് പോലീസ് പിടികൂടിയത്. രക്ഷപ്പെടാൻ പ്രതികൾ പോലീസിന് നേരെ വെടിവെച്ചതായാണ് റിപ്പോർട്ടുകൾ. തുടന്ന് പോലീസ് ഇവർക്ക് നേരെയും വെടിവെച്ചു.

photo courtesy- ani(file pic)
പരിക്കേറ്റ പ്രതികൾ നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകൾ, മൂന്ന് ഷെല്ലുകൾ, ഒരു ബൈക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2020 ലാണ് കവർച്ചയ്ക്കിടെ സുരേഷ് റെയ്‌നയുടെ അമ്മാവൻ അശോക് കുമാറിനെയും മകനെയും പ്രതികൾ കൊലപ്പെടുത്തിയത്.
പത്താൻ കോട്ടിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ അശോക് കുമാർ കൊല്ലപ്പെട്ടിരുന്നു. മകൻ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. തുടർന്ന് കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നാലെ 2020 സെപ്റ്റംബറിൽ, മൂന്ന് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിന് ശേഷമാണ് സംഭവത്തിലെ പുതിയ അറസ്റ്റ്
കുടുംബത്തിലുണ്ടായ ദുരന്തത്തെപ്പറ്റി സുരേഷ് റെയ്ന തന്നെ തുറന്ന് പറഞ്ഞിരുന്നു.' ക്രൂരമായ ആക്രമണമാണ് പഞ്ചാബിലെ തന്റെ കുടുംബത്തിന് നേരെ ഉണ്ടായതെന്നായിരുന്നു റെയ്ന പറഞ്ഞത്. ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നും അറിയില്ല. പഞ്ചാബ് പോലീസ് എത്രയും വേഗം അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും റെയ്ന ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications