പ്രൊമോഷന്‍ ആഘോഷമാക്കാന്‍ പാര്‍ട്ടി നടത്തി; സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത് കേണല്‍
ലഖ്‌നൗ: ആര്‍മി കേണല്‍ സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. കാണ്‍പൂരില്‍ ജോലി ചെയ്യുന്ന സൈനിക കേണലിനെതിരെയാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേണല്‍ ഒളിവിലാണ്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഭാര്യ ഇന്ത്യയിലാണ് താമസിക്കുന്നത്.

Recommended Video
സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാണ് ഭാര്യയെ ബലാല്‍സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കാണ്‍പൂരിലെ കന്‍ോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്ന് എസ്പി രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. സുഹൃത്തിന്റെ ഭാര്യ എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നും പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയായ കേണല്‍ ഒളിവാലണ്. ഇയാളെ പിടികൂടാന്‍ വിവിധ സംഘങ്ങളായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ












Click it and Unblock the Notifications