കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ നിന്ന് ബിജെപിക്ക് ദുഃഖ വാര്‍ത്ത; തകര്‍ന്നടിയും!! നഷ്ടം 50 സീറ്റുകള്‍, മൂന്ന് ഘട്ടങ്ങളില്‍

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ 2014ല്‍ മുഖ്യമായും സഹായിച്ചത് ഉത്തര്‍ പ്രദേശ് സംസ്ഥാനമായിരുന്നു. 73 സീറ്റുകളിലാണ് എന്‍ഡിഎ അന്ന് യുപിയില്‍ ജയിച്ചത്. ഇത്തവണ ഈ ജയം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ബിജെപിയും മോദിയും വീണ്ടും അധികാരത്തിലെത്തും. എന്നാല്‍ കഴിഞ്ഞ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും യുപിയിലെ വോട്ടിങ് നിരീക്ഷിക്കുന്ന സംഘങ്ങളും അഭിപ്രായപ്പെടുന്നു.

ബിജെപിക്ക് 50 സീറ്റുകള്‍ വരെ നഷ്ടപ്പെടാമെന്നു അവര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രത്തില്‍ ബിജെക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഒരിക്കലും സാധിക്കില്ല. യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായത് ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗത്തിന്റെയും നിലപാടാണെന്നും നിരീക്ഷകര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി

മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. നാലാം ഘട്ടം ഏപ്രില്‍ 29ന് നടക്കും. മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പരിശോധിച്ച ശേഷമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തല്‍ നടത്തുന്നത്. ബിജെപിക്ക് യുപിയില്‍ സീറ്റ് കുറയുമെന്ന് അവര്‍ പറയുന്നു.

ജനം ബൂത്തിലെത്തുന്നില്ല

ജനം ബൂത്തിലെത്തുന്നില്ല

ഉത്തര്‍പ്രദേശിലെ വോട്ടെടുപ്പ് നിരീക്ഷിക്കുന്ന അര്‍ത്രോ ഡോട്ട് എഐ പറയുന്നു ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന്. 2014ല്‍ ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവരുടെയും വോട്ട് ഇത്തവണ ലഭിക്കില്ലെന്ന് അവര്‍ പറയുന്നു. പലരും വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്നില്ലെന്ന് ബിജെപിയും ആശങ്ക പങ്കുവച്ചിട്ടുണ്ട്.

നേരത്തെ ഇവിടെ നടന്നത്

നേരത്തെ ഇവിടെ നടന്നത്

മൂന്ന് ഘട്ടങ്ങളിലായി 26 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. പടിഞ്ഞാറന്‍ യുപിയിലും റോഹില്‍ഖണ്ഡ് മേഖലയിലുമുള്ള സീറ്റുകളാണ് കൂടുതലും. 2014ല്‍ ഇതില്‍ 23 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ജയം.

ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചത്

ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചത്

എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്നുള്ള മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ രൂപീകരണമാണ് ബിജെപിക്ക് തിരിച്ചടിയാകുക എന്ന് നിരീക്ഷകര്‍ പറയുന്നു. മൂന്ന് ഘട്ടങ്ങളിലും കൂടുതല്‍ സീറ്റ് ഇവര്‍ പിടിക്കും. ഇതോടെ സ്വാഭാവികമായും ബിജെപിയുടെ സീറ്റ് കുറയുകയും ചെയ്യും.

16 സീറ്റ് സഖ്യത്തിന്

16 സീറ്റ് സഖ്യത്തിന്

മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന 26 സീറ്റുകളില്‍ 16 സീറ്റ് സഖ്യം നേടുമെന്ന് ചാണക്യയുടെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രഥ ദാസ് പറയുന്നു. ബിജെപിക്ക് 10 സീറ്റ് മാത്രമേ നേടാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതായത് ബാക്കി സീറ്റുകള്‍ ബിജെപിക്ക് നഷ്ടം.

പകുതി പ്രവചിച്ചവരുമുണ്ട്

പകുതി പ്രവചിച്ചവരുമുണ്ട്

പ്രഥ ദാസിന്റെ കണക്കുകള്‍ക്ക് സമാനമാണ് നവഭാരത് ടൈംസിന്റെ നദീം പറയുന്ന കണക്കുകളും. എന്നാല്‍ സഖ്യത്തിന് 13 സീറ്റും ബിജെപിക്ക് 13 സീറ്റും ലഭിക്കുമെന്ന് പറയുന്ന നിരീക്ഷകരുമുണ്ട്. കൂടുതല്‍ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് ബിജെപിക്ക് 10 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ്.

 ജാതി വോട്ടുകള്‍

ജാതി വോട്ടുകള്‍

മുസ്ലിംകള്‍, ജാതവര്‍, യാദവര്‍, ജാട്ടുകള്‍ എന്നിവരുടെ വോട്ടുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം ഈ വിഭാഗത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. കൈരാന, മീററ്റ്, ബഗ്പത്, മുസഫര്‍നഗര്‍, നാജിന, അംറോഹ, സംബാല്‍, ഫിറോസാബാദ്, ബദായൂന്‍, റാംപൂര്‍, മെയിന്‍പുരി എന്നിവിടങ്ങളിലെല്ലാം സഖ്യത്തിനാണ് സാധ്യത.

ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ

ഉയര്‍ന്ന ജാതിക്കാരാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ജാട്ടുകളെ കഴിഞ്ഞ തവണ ബിജെപി കൂടെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ സഖ്യത്തിനാണ് വോട്ട് ചെയ്യുക എന്നാണ് പ്രവചനം. ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്വാധീനവും മുസ്ലിം ജനസംഖ്യ കുറവുള്ളതുമായ മണ്ഡലങ്ങളില്‍ ബിജെപി അമിത പ്രതീക്ഷയിലാണ്.

ബിജെപി കണക്കാക്കുന്നത്

ബിജെപി കണക്കാക്കുന്നത്

ഇത്തരം മണ്ഡലങ്ങളില്‍ പ്രധാനമാണ് ആഗ്ര, ഫത്തേപൂര്‍ സിക്രി, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ബുലന്ദ്ഷഹര്‍, ഹത്രാസ് എന്നിവ. എന്നാല്‍ ഉയര്‍ന്ന ജാതിക്കാരുടെ വോട്ടിന് പുറമെ യാദവ ഇതര ഒബിസിക്കാരുടെയും ജാതവ ഇതര ദളിത് വിഭാഗങ്ങളുടെയും വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രതിപക്ഷത്തെ മല്‍സരം

പ്രതിപക്ഷത്തെ മല്‍സരം

അതേസമയം, ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും ശക്തമായ മല്‍സരം നടക്കുന്നുണ്ട്. സഹാറന്‍പൂര്‍, മുറാദാബാദ് എന്നീ മണ്ഡലങ്ങളില്‍ ഇവര്‍ തമ്മിലാണ് മല്‍സരം. മൂന്നാംഘട്ടത്തില്‍ ബിജെപിക്ക് വ്യക്തമായ വിജയം ഒരുമണ്ഡലത്തിലും കാണുന്നില്ലെന്ന് അന്‍ത്രോ ഡോ എഐ പറയുന്നു.

 20 സീറ്റിലും സഖ്യം

20 സീറ്റിലും സഖ്യം

നിലവില്‍ വോട്ടെടുപ്പ് നടന്ന 26 ല്‍ 13 മണ്ഡലങ്ങളില്‍ സഖ്യം ജയിക്കുമെന്ന് ഉറപ്പാണെന്ന് അവര്‍ പറയുന്നു. ചിലയിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ടെങ്കിലും ശക്തമായ മല്‍സരമാണ് ഇവിടെ നടക്കുന്നത്. ഒരുപക്ഷേ 20 സീറ്റിലും സഖ്യം ജയിച്ചേക്കാം. വരും വോട്ടെടുപ്പ് ഘട്ടങ്ങളിലും ഇതാവര്‍ത്തിച്ചാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും ഫലം.

യുപിയിലെ പ്രധാന ചര്‍ച്ച

യുപിയിലെ പ്രധാന ചര്‍ച്ച

മുസ്ലിംകളുടെയും പിന്നാക്ക വിഭാഗക്കാരുടെയും വോട്ട് ആര്‍ക്ക് കിട്ടുമെന്നതാണ് യുപിയിലെ പ്രധാന ചര്‍ച്ച. മുസ്ലിം വോട്ട് ബിജെപിക്ക് കിട്ടില്ലെന്ന് എല്ലാ നിരീക്ഷകരും ഉറപ്പാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനും സഖ്യത്തിനുമിടയില്‍ ഭിന്നിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മുസ്ലിംകള്‍ സഖ്യത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

 രാഷ്ട്രീയ അന്തരീക്ഷം ഇങ്ങനെ

രാഷ്ട്രീയ അന്തരീക്ഷം ഇങ്ങനെ

2014ല്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ കിട്ടിയത്. സഖ്യകക്ഷിക്ക് രണ്ടു സീറ്റും ലഭിച്ചു. സംസ്ഥാനത്തെ 80ല്‍ 73 സീറ്റും എന്‍ഡിഎ നേടി എന്നര്‍ഥം. ബാക്കി ഏഴ് സീറ്റ് മാത്രമാണ് മറ്റുകക്ഷികള്‍ പങ്കിട്ടത്. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനായിരുന്നു. ഇത്തവണ മറ്റു കക്ഷികള്‍ മുന്നേറിയാല്‍ ബിജെപിക്ക് സീറ്റ് കുറയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

'കുമ്മനം രാജശേഖരന്‍ എംപി'; ആര്‍എസ്എസ് ശേഖരിച്ച വിവരങ്ങള്‍ പുറത്ത്, നാല് ലക്ഷം വോട്ട്'കുമ്മനം രാജശേഖരന്‍ എംപി'; ആര്‍എസ്എസ് ശേഖരിച്ച വിവരങ്ങള്‍ പുറത്ത്, നാല് ലക്ഷം വോട്ട്

English summary
Uttar Pradesh Predictions: BJP Retaining 40 Or Going Below 25?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X