Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം: 3 പേര്‍ പിടിയില്‍

Recommended Video

cmsvideo
    ഇന്ന് കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ്‌ സംഭവം | Oneindia Malayalam

    ലഖ്നൗ: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. 80ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.

    ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായത്. പെണ്‍കുട്ടിയെ അക്രമിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ബറേലിയിലെ കോടതിയിലേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

    rape

    ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍. തീ കൊളുത്തുന്നതിന് മുമ്പ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി നേരത്തെ പോലീസിന് പരാതി നല്‍കിയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്.

    ബലാത്സംഗ കേസില്‍ ഇന്ന് കോടതിയില്‍ വിചാരണ അരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിക്ക് നേരെ പ്രതികളുടെ ഭാഗത്ത് നിന്ന് വധശ്രമമുണ്ടാകുന്നത്. തീ കൊളുത്തിയ അഞ്ചുപേരില്‍ ഒരാള്‍ ബലാത്സംഗ കേസില്‍ പ്രതിയായിരുന്നെന്നും ഇയാള്‍ ഇത്രയും കാലം ഒളിവിലായിരുന്നെന്നുമാണ് പോലീസ് പറയുന്നത്.

    പെണ്‍കുട്ടിയെ അച്ഛന്‍റെ ഗ്രാമമാണ് ഉന്നാവ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ എത്തിയപ്പോള്‍ ഒരു സംഘം തന്നെ ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ പത്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം റായ്ബറേലി ജില്ലയിലായിരുന്നു ബലാത്സംഗപരാതി രജിസ്റ്റര്‍ ചെയ്തിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+