ഡ്രൈവർ ഉറങ്ങി: അപകടം 14 പേരുടെ ജീവനെടുത്തു, മരിച്ചത് ഒരേ കുടുംബാഗങ്ങള്‍!!
ലഖ്നൊ: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 24 പേർക്ക് പരിക്കേൽക്കുകയും ചെയതു. നാൽപ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലിയില്‍ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിബസ് കനാലിലേയ്ക്ക് മറിയുകയായിരുന്നു.
സാരക്കുളി ഗ്രാമത്തില്‍ നിന്ന് ആഗ്രയിലേയ്ക്ക് മടങ്ങുന്നതിനായി ഒരു കുടുംബം വിളിച്ച മിനിബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ജലേസർ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.













Click it and Unblock the Notifications