കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപി കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്, ഒരു വർഷത്തിനിടെ നടന്നത് 4899 കൊലപാതകങ്ങൾ

സ്ത്രീകൾക്ക നേരെയുളള പീഡനവും അതിക്രമങ്ങളും ഏറ്റവുമധികം നടന്നതും യോഗിയുടെ യുപിയിൽ തന്നെ.

  • By Ankitha
Google Oneindia Malayalam News

ലഖ്നൗ: രാജ്യത്ത് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നത് യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിൽ. സ്ത്രീകൾക്ക നേരെയുളള പീഡനവും അതിക്രമങ്ങളും ഏറ്റവുമധികം നടന്നതും യോഗിയുടെ യുപിയിൽ തന്നെ. ദേശീയ ക്രൈ റെക്കോർച് ബ്യൂറോയാണ് ഇതു സംബന്ധമായ കണക്കുകൾ പുറത്തു വിട്ടത്.

up

രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളിൽ 14.5 ശതമാനവും യുപിയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4889 കൊലപാതകങ്ങളാണ് ഒരു വർഷത്തിനുള്ളിൽ യുപിയിൽ നടന്നിട്ടുള്ളത്( റിപ്പോർട്ട് ചെയ്തിട്ടുള്ളത്). ഇതിനു തൊട്ടു പിന്നിലായി ബിഹാറുമുണ്ട്. ഒരു വർഷത്തിനിടെ 2581 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്ക് നേരെ ആക്രമണം

സ്ത്രീകൾക്ക് നേരെ ആക്രമണം

സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകുന്ന യോഗിയുടെ യുപിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീ പീഡനങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും നടന്നത്. ഇതിനു തൊട്ടു പിന്നിലായി മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലാണ്. 312, 513 ,കേസുകളാണ് ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്ത്രീപീഡനങ്ങൾ കൂടി

സ്ത്രീപീഡനങ്ങൾ കൂടി

രാജ്യത്ത് കഴിഞ്ഞ വർഷത്തേക്കാൾ സ്ത്രീ പീഡന കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 16 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ൽ 4365 സ്ത്രീ പീഡനകേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നു. 2016 ആയപ്പോഴേക്കും 38947 കേസുകളായി കുറഞ്ഞിരുന്നു. എന്നാൽ 2017 ൽ വീണ്ടും വർധിച്ചു.

 മധ്യപ്രദേശും ഒട്ടും പിന്നിലല്ല

മധ്യപ്രദേശും ഒട്ടും പിന്നിലല്ല

സ്ത്രീ പീഡനന കേസുകളിൽ ഉ മധ്യപ്രദേശും ഒട്ടും പിന്നിലല്ല. 2016 നെ അപേക്ഷിച്ച് സ്ത്രീകൾക്ക് നേരെയുള്ള ആക്രമങ്ങളുടെ നിരക്ക് വർധിച്ചിട്ടുണ്ട്. 4816 ബലാത്സംഗ കേസുകളാണ് ഈ വർഷം റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കൂടാതെ മഹാരാഷ്ട്രയിൽ4189 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ കുറ്റകൃത്യ നിരക്ക് 8.7 ശതമാനമാണ്. ഇതു താരതമ്യേനെ കുറവാണ്.

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെട്ടില്ല

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെട്ടില്ല

യുപിയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ കുറ്റകൃത്യങ്ങളുടെ നിരക്കു കുറയുമെന്ന് ബിജെപി നേതാക്കന്മാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യുപിയിൽ യോഗിയുടെ നേത്യത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ടും ഇതിനൊരു മാറ്റം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷത്തെക്കാൾ കുറ്റകൃത‌്യ നിരക്ക് ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദുയുവവാഹിനിയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് മുൻപ് പ്രതിപക്ഷം ആരോപിച്ചു.

English summary
Uttar Pradesh recorded the highest number of heinous crimes such as murder and those against women in 2016, according to the data of the National Crime Records Bureau released today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X