കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സ്ത്രീയെ 5 കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങള്‍ വിറ്റു, ഞെട്ടിപ്പിക്കുന്ന സംഭവം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് നടുക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ദളിത് യുവതിയെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. വീഡിയോ വിറ്റതോടെ സംഭവം പുറംലോകമറിഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റിനടുത്ത ബദായൂനിലാണ് സംഭവം.

r

കഴിഞ്ഞ ഒക്ടോബറിലാണ് 30കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്. തനിച്ച് വീട്ടിലേക്ക് വരുമ്പോള്‍ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അഞ്ച് ആണ്‍കുട്ടികളും ഒരു മുതിര്‍ന്ന വ്യക്തിയുമാണ് പീഡിപ്പിച്ചത്. പോലീസില്‍ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കുട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് യുവതി പരാതിപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.

ശനിയാഴ്ച ബലാല്‍സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവരുടെ നാട്ടിലുള്ള പലരുടെയും കൈവശം എത്തി. പ്രതികള്‍ ദൃശ്യങ്ങള്‍ വിറ്റു എന്നാണ് പോലീസ് മനസിലാക്കുന്നത്. ഇതോടെയാണ് പ്രതികള്‍ക്കെതിരെ നടപടിയുണ്ടായത്. ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ 300 രൂപയ്ക്ക് വീഡിയോ ക്ലിപ്പുകള്‍ കൈമാറ്റം ചെയ്തിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

അതേസയം, പ്രതികളില്‍ രണ്ടുപേരാണ് പ്രായപൂര്‍ത്തിയാകാത്തവരെന്ന് പോലീസ് പറയുന്നു. വീഡിയോയില്‍ കാണാത്ത ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണോ ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല. യുവതി വീടുകളില്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. ഭര്‍ത്താവ് കൂലിത്തൊഴിലാളിയാണ്.

English summary
Uttar Pradesh woman gangraped by minors; Police Found accused sell video clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X