അവിഹിതബന്ധം ആരോപിച്ച് ഭാര്യയെയും 10 പത്തുമാസം പ്രായമുള്ള കുട്ടിയെയും തീകൊളുത്തി
ബാരാബംകി: അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും പത്തു മാസം പ്രായമുള്ള ആണ്‍ കുട്ടിയെയും ഭര്‍ത്താവ് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ബാരാബംകി എന്ന എന്ന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ കുട്ടി മരിച്ചു. യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബാരബംകിയിലെ റാംപുര്‍ ഗ്രാമത്തിലെ റിങ്കു എന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്. ഭാരയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ഭര്‍ത്താവ് പിങ്കു യാദവ് ആരോപിക്കുകയും ഇതേ ചൊല്ലി ഇരുവരും കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം പുറത്തേക്കു പോയ പിങ്കു മണ്ണെണ്ണയുമായി തിരിച്ചെത്തുകയും മണ്ണെണ്ണയൊഴിച്ച് ഭാര്യയെയും മകനെയും തീകൊളുത്തുകയുമായിരുന്നു.

ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ത്രീയുടെ അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇരുവര്‍ക്കും പൊള്ളലേറ്റത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
അവിഹിത ബന്ധത്തിന്റെ പേരുപറഞ്ഞ് സ്ത്രീയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്തുള്ള മറ്റൊരാളുമായി യുവതിയെ ബന്ധപ്പെടുത്തിയായിരുന്നു ആരോപണം. കുട്ടി ജനിച്ചതോടെ കുട്ടിയുടെ പതൃത്വത്തെ ചൊല്ലിയും ഭര്‍ത്താവ് കലഹമുണ്ടാക്കി. ഇതിനൊടുവിലാണ് മകനെയും ഭാര്യയെയും നിര്‍ദ്ദയമായി തീകൊളുത്തിയത്.












Click it and Unblock the Notifications