Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...

ലഖ്‌നൗ: ഭര്‍ത്താവിന്റെ സ്‌നേഹം കൂടുന്നു എന്ന് കാണിച്ച് വിവാഹ മോചനം തേടി യുവതി. ഉത്തര്‍ പ്രദേശിലെ സംഭാലിലാണ് വിചിത്രമായ സംഭവം. 18 മാസമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭര്‍ത്താവ് തര്‍ക്കിച്ചിട്ടില്ല. ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് യുവതി പരാതിയായി ബോധിപ്പിച്ചു.

Recommended Video

cmsvideo
    Women wants divorce because of Husband's possessiveness | Oneindia Malayalam

    ശരീഅത്ത് കോടതിയിലാണ് യുവതി പരാതി നല്‍കിയത്. ആരെയും ആശ്ചര്യപ്പെടുത്തുന്ന കാരണങ്ങളാണ് യുവതി കോടതിയെ ബോധിപ്പിച്ചത്. ശേഷം പഞ്ചായത്ത് അധികൃതരെയും സമീപിച്ചു. ഒടുവില്‍ ഭര്‍ത്താവും ശരീഅത്ത് കോടതിയിലെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

    ഭര്‍ത്താവ് തര്‍ക്കിക്കുന്നില്ല

    ഭര്‍ത്താവ് തര്‍ക്കിക്കുന്നില്ല

    ഭര്‍ത്താവ് എപ്പോഴും സഹായിക്കുന്നു. തര്‍ക്കിക്കുന്നില്ല. ഭക്ഷണം കൃത്യമായി നല്‍കുന്നു. പാചകത്തിലും വീട്ടു ജോലികളും സഹായിക്കുന്നു. തന്നോട് മോശമായി സംസാരിക്കുന്നില്ല. താന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഭര്‍ത്താവ് നിരാശനാകുന്നില്ല- എന്നെല്ലാമാണ് യുവതി വിവാഹ മോചനം തേടാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.

    ഒത്തുപോകാന്‍ സാധിക്കില്ല

    ഒത്തുപോകാന്‍ സാധിക്കില്ല

    എല്ലാ കാര്യത്തിലും എന്നോട് സഹകരിക്കുന്ന ഭര്‍ത്താവുമായി ഒത്തുപോകാന്‍ സാധിക്കില്ല. ഞാനെന്തെങ്കിലും തെറ്റ് ചെയ്താല്‍ പോലും എന്നോട് ദേഷ്യപ്പെടില്ല. എനിക്ക് ഭര്‍ത്താവിനോട് തര്‍ക്കിക്കണമെന്നും യുവതി വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നുവെന്ന് ദയ്‌നിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

    പണ്ഡിതന്‍മാരുടെ പ്രതികരണം

    പണ്ഡിതന്‍മാരുടെ പ്രതികരണം

    ശരീഅത്ത് കോടതിയിലെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ യുവതിയുടെ ഹര്‍ജി തള്ളി. ബാലിശമായ ആവശ്യമാണ് യുവതി ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. ശരീഅത്ത് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് യുവതി പ്രദേശത്തെ പഞ്ചായത്ത് ഓഫീസില്‍ പരാതിയുമായി എത്തി. ഈ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതരും വിലയിരുത്തി. വിവാഹ മോചനത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പഞ്ചായത്ത് അധികൃതര്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു യുവതിയുടെ മറുപടി.

    ഭര്‍ത്താവ് കോടതിയില്‍

    ഭര്‍ത്താവ് കോടതിയില്‍

    യുവതിയുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ശരീഅത്ത് കോടതിയെ സമീപിച്ചു. തന്റെ ഭാര്യ സന്തോഷത്തോടെ ഇരിക്കണമെന്ന് മാത്രമേ താന്‍ കരുതുന്നുള്ളൂവെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു. വിഷയം ഇരുവരും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ശരീഅത്ത് കോടതി നിര്‍ദേശിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+