കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ നടപടിവേണമെന്ന് വനിതാ കമ്മീഷന്‍

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒന്‍പതാം പതിപ്പിനെതിരെ നടപടിവേണമെന്ന് കാട്ടി ഉത്തര്‍ പ്രദേശ് വനിതാ കമ്മീഷന്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. പരിപാടി സ്ത്രീകള്‍ക്കെതിരായ അക്രമം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ സറീന ഉസ്മാനി പറയുന്നു.

പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡില്‍ നടന്ന നാടകീയ സംഭവങ്ങളാണ് വനിതാ കമ്മീഷന്‍ നടപടിക്ക് കാരണമായത്. എപ്പിസോഡില്‍ പരിപാടിയില്‍ പങ്കെടുത്ത വനിതാ മത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതുമായുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

salmankhan

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍ക്കെതിരെയും ചാനലിനെതിരെയും കര്‍ശന നടപടി വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നോക്കിനില്‍ക്കാന്‍ കമ്മീഷന് കഴിയില്ലെന്നും ഇത്തരം പരിപാടികള്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നതാണെന്നും കമ്മീഷന്റെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വനിതാ കമ്മീഷന്റെ പരാതിയുടെ കോപ്പി പ്രസാര്‍ ഭാരതി, ദേശീയ വനിതാ കമ്മീഷന്‍, കുട്ടികളുടെയും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മന്ത്രാലയം എന്നിവയ്ക്കും അയച്ചിട്ടുണ്ട്. 9 വര്‍ഷമായി ചാനല്‍ നടത്തിവരുന്ന ബിഗ് ബോസ് വലിയൊരു വിഭാഗം കാണികളെ ആകര്‍ഷിച്ചുവരുന്നതാണ്. പരിപാടിയില്‍ അശ്ലീലവും മറ്റും വര്‍ധിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

English summary
Uttar Pradesh Women’s Commission seeks action against Bigg Boss 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X