ഉത്തരകാശിയില്‍ ഡ്രില്ലിംഗ് നിര്‍ത്തി, തൊഴിലാളികള്‍ക്ക് അടുത്തെത്താന്‍ മീറ്ററുകളുടെ ദൂരം മാത്രം
ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തടസ്സപ്പെട്ടു. വെറും മീറ്ററുകളുടെ വ്യത്യാസം മാത്രമാണ് കുടുങ്ങി കിടക്കുന്നവര്‍ക്ക് അടുത്തേക്കുള്ളത്. ഇതിനിടയിലാണ് ഡ്രില്ലിംഗ് നിര്‍ത്തിവെച്ചത്. അതേസമയം ഈ തൊഴിലാളികള്‍ക്ക് അടുത്തേക്കുള്ള വഴി കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടിരിക്കുകയാണ്. ഡ്രില്ലിംഗ് മെഷീന് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.
മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഡ്രില്ലിംഗ് പുനരാരംഭിച്ചത്. ബുധനാഴ്ച്ച രാത്രി ഡ്രില്ലിംഗ് മെഷീന്റെ പ്രവര്‍ത്തനം ആറ് മണിക്കൂറോളം നിലച്ചുപോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച്ച രാത്രി വരെ ഡ്രില്ലിംഗ് നിലച്ചിരുന്നു. നിലവില്‍ 46.8 മീറ്റര്‍ വരെയാണ് സില്‍ക്ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഡ്രില്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധനായ അര്‍നോള്‍ഡ് ഡിക്സ് സില്‍ക്യാരയില്‍ എത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഡിക്സാണ് ഉപദേശം നല്‍കുന്തന്. അതേസമയം ഡ്രില്ലിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായി ഡിക്സ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അര്‍ധ രാത്രി ഇവരെ പുറത്തെത്തിക്കുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. നാളെ രാവിലെ ഇവരെ പുറത്തെത്തിക്കുമോ എന്നും ഉറപ്പില്ല. രക്ഷാപ്രവര്‍ത്തനം ഇതോടെ വൈകാനും സാധ്യതയുണ്ട്.
അതേസമയം ഡ്രില്ലിംഗ് മെഷീന്റെ കേടുപാടുകള്‍ തീര്ത്തുകൊണ്ടിരിക്കുന്നതായി ഡിക്സ് അറിയിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരിലേക്കുള്ള വഴി ഉണ്ടാക്കുന്നതിന് വെറും മീറ്ററുകള്‍ക്ക് അടുത്തെത്തിയിരിക്കുകയാണ് ഞങ്ങള്‍. കുടുങ്ങി കിടക്കുന്നവര്‍ സുരക്ഷിതരാണ്. എന്നാല്‍ ഡ്രില്ലിംഗ് മെഷീന് പൊട്ടിയിരിക്കുകയാണ്. അതിന്റെ പ്രശ്നം പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച മാത്രമേ അത് പൂര്വസ്ഥിതിയിലെത്തൂ.
മൂന്ന് തവണയാണ് ഡ്രില്ലിംഗ് മെഷീന് തകരാറിലായതെന്നും ഡിക്സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എന്‍ഡിഎംഎയിലെ മുതിര്‍ന്ന അംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തകരെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് ലെഫ് ജനറല്‍ സയ്യിദ് ഹസനൈന് പറഞ്ഞു.
വെള്ളിയാഴ്ച്ച ദൗത്യം വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധമി ഉത്തരകാശിയിലെ മതാലിയില് ക്യാമ്പ് ചെയ്യുന്നുണ്ട്. വിദഗ്ധരുമായി അദ്ദേഹം നിരന്തരം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടവും അദ്ദേഹം വഹിക്കുന്നുണ്ട്. മനശാസ്ത്രജ്ഞരെയും, മാനസികാരോഗ്യ ഡോക്ടര്‍മാരെയും സില്‍ക്ക്യാരയില്‍ എത്തിച്ച് കുടുങ്ങി കിടക്കുന്നവരുമായി സംസാരിക്കാനുള്ള വഴിയൊരുക്കുന്നുണ്ട്. ഇവരുടെ മാനസിക നിലയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയും തൊഴിലാളികളുമായി സംസാരിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications