കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി: 6 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

Google Oneindia Malayalam News

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തരാഘണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഘണ്ഡ്. സംസ്ഥാനത്തെ നിലവിലെ ബിജെപി സര്‍ക്കാറിനെതിരായ ജനവികാരം ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

മാത്രമവുമല്ല ഉള്‍പ്പാര്‍ട്ടി തര്‍ക്കം രൂക്ഷമായ ബിജെപിയില്‍ നിന്നും നിരവധി എം എല്‍ എമാര്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ജാഗേശ്വർ എം എൽ എയും നിയമസഭാ മുൻ സ്പീക്കറുമായ ഗോവിന്ദ് സിംഗ് കുഞ്ച്വാൾ വ്യക്തമാക്കുന്നത്.

ബി ജെ പിയുടെ ആറ് എം എല്‍ എമാര്‍ കോണ്‍ഗ്രസിലേക്ക്

ബി ജെ പിയുടെ ആറ് എം എല്‍ എമാര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് ഗോവിന്ദ് സിംഗ് കുഞ്ച്വാളിന്റെ അവകാശവാദം. ഇവരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പടെ പൂര്‍ത്തിയായെന്നും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'വരുന്ന 15 ദിവസത്തിനുള്ളിൽ 6 ബിജെപി എം എൽ എമാർ കോൺഗ്രസ് പാർട്ടിയിൽ ചേരും'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി

സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് തരംഗം

സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് തരംഗമാണെന്നും മികച്ച ഭൂരിപക്ഷത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചാളിന്റെ പ്രസ്താവന ബിജെപി കേന്ദ്രങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു എം എല്‍ എയുടെ പേര് പോലും അദ്ദേഹം പറഞ്ഞില്ലെങ്കിലും പാര്‍ട്ടിയില്‍ നേരത്തെ തന്നെ ചിലര്‍ അതൃപ്തരാണ് എന്നതാണ് ബിജെപിയുടെ ആശങ്കയ്ക്ക് അടിസ്ഥാനം.

ബി ജെ പി വിടാനൊരുങ്ങുന്ന മൂന്ന് പേർ

ബി ജെ പി വിടാനൊരുങ്ങുന്ന മൂന്ന് പേർ ഗർവാൾ മേഖലയില്‍ നിന്നുള്ളവരാണെന്നും മറ്റ് മൂന്ന് പേർ കുമവാനിൽ നിന്നുള്ളവരാണെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ജെ പി സര്‍ക്കാറിന്റെ ജനവിരുദ്ധമായ നയങ്ങള്‍ അവരുടെ പാര്‍ട്ടിയില്‍ തന്നെ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കുഞ്ച്വാള്‍ അഭിപ്രയാപ്പെട്ടു.

ഇരട്ട എഞ്ചിൻ സർക്കാർ ഉണ്ടായിട്ടും

ഇരട്ട എഞ്ചിൻ സർക്കാർ ഉണ്ടായിട്ടും സംസ്ഥാനത്ത് ഒരു വികസനവും നടന്നില്ല. പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്തെ ജനങ്ങൾ അടിസ്ഥാന പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അത് മുന്നോട്ട് കൊണ്ടുപോവാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞില്ല.

ഇന്ന് സംസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെ

ഇന്ന് സംസ്ഥാനത്തെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കോൺഗ്രസിനെ നോക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ടെ്. ഇതിനൊപ്പം, കൊറോണ കാലഘട്ടം മുതൽ, പാവപ്പെട്ട ആളുകൾ അവരുടെ ഉപജീവനത്തിനായി വിഷമിക്കുന്നു. പൊതുജനങ്ങളുടെ അതൃപ്തി ഭയന്ന് ഭരണപക്ഷത്തെ നിയമസഭാംഗങ്ങൾ തിരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ച് ആശങ്കാകുലരാണ്.ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രോഷാകുലരായ 6 എംഎൽഎമാർ ഉടൻ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനം

ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് ഉത്തരാഖണ്ഡ്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം 2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. 11 സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

 ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുക്ത ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുക്ത

ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
Uttarakhand: 6 BJP MLAs to leave party: says govind singh kunjwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X