കോണ്‍ഗ്രസ് തന്നെ ഭരിക്കും, ബിജെപി അഴിമതിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നവര്‍, റാവത്തിന്റെ വിമര്‍ശനം
മറ്റൊരു പാര്‍ട്ടിയുടെയും സഹായമില്ലാതെ തന്നെ കോണ്‍ഗ്രസിനു ഭരണം നിലനിര്‍ത്താനാവുമെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ബിജെപിക്കെതിരേ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ രൂക്ഷവിമര്‍ശനം. ബിജെപി അഴിമതിയെ പ്രോല്‍സാഹിപ്പി ക്കുന്നവരാണെന്നാണ് റാവത്ത് തുറന്നടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരേ രംഗത്തുവന്നത്.

മാത്രമല്ല തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെയും സഹായമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും റാവത്ത് അവകാശപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാരെ തന്നെ ബിജെപി പീഡിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് അത്തരത്തിലുള്ള രാഷ്ട്രീയ നെറികേട് നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റാവത്ത് കുറ്റപ്പെടുത്തി. കമാന്റേഴ്‌സ് കോണ്‍ഫറന്‍സിനായി സംസ്ഥാനത്ത് എത്തിയ മോദി ഇതു ബിജെപി വോട്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിനു തുല്യമാണെന്നും റാവത്ത് വ്യക്തമാക്കി. നേരത്തേ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കോണ്‍ഫറന്‍സ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.












Click it and Unblock the Notifications