കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 2022: ആദ്യഘട്ടത്തില്‌ 59 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 59 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബി ജെ പി. ആകെ 70 സീറ്റുകളിലേക്ക് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗത്തേയും നിലനിർത്തിയുള്ള പട്ടികയില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരേയുണ്ടായില്ല. അതേസമയം ജാതിസമവാക്യം സന്തുലിതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി ബി ജെ പിയുടെ പട്ടിക പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും.

''59 സ്ഥാനാർത്ഥികളിൽ 22 പേർ താക്കൂർമാരും 15 പേർ ബ്രാഹ്മണരും ആറ് പേർ സംവരണ വിഭാഗത്തിൽ നിന്നുള്ളവരും മൂന്ന് പേർ ബനിയ സമുദായത്തിൽ നിന്നുള്ളവരുമാണ്," ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാക്കിയുള്ള 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവിടം മുതലണ് ദിലീപ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കുന്നത്: കുറ്റവാളിയെന്ന് സ്വയം എഴുതി വെച്ചു''അവിടം മുതലണ് ദിലീപ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കുന്നത്: കുറ്റവാളിയെന്ന് സ്വയം എഴുതി വെച്ചു'

ബി ജെ പിയെ പരമ്പരാഗതതമായി പിന്തുണക്കുന്നവർ

"ബ്രാഹ്മണരും വ്യാപാരി സമൂഹത്തിൽ നിന്നുള്ളവരും ഉത്തരാഖണ്ഡിൽ ബി ജെ പിയെ പരമ്പരാഗതതമായി പിന്തുണക്കുന്നവരാണ്. ബ്രാഹ്മണർക്ക് 15 ടിക്കറ്റുകളും ബനിയ സ്ഥാനാർത്ഥികൾക്ക് മൂന്ന് ടിക്കറ്റുകളും നൽകി ബിജെപി തങ്ങളുടെ പരമ്പരാഗത വോട്ടർമാരെ ഇത്തവണയും ആകർഷിക്കാൻ ശ്രമിച്ചു''- സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയെ അടിസ്ഥാനമാക്കി ബിജെപിയുടെ സോഷ്യൽ എഞ്ചിനീയറിംഗ് ഫോർമുല വിശകലനം ചെയ്തുകൊണ്ട് പൊളിറ്റിക്കൽ അനലിസ്റ്റ് എസ്എംഎ കാസ്മി വ്യക്തമാക്കുന്നു.

സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍

ജനസംഖ്യയുടെ 35% താക്കൂർമാർ

"ലഭ്യമായ കണക്കനുസരിച്ച്, സംസ്ഥാനത്തെ ജനസംഖ്യയുടെ 35% താക്കൂർമാരും 25% ബ്രാഹ്മണ വോട്ടർമാരുമാണ്. അതിനാൽ, കോൺഗ്രസും ബി ജെ പിയും ടിക്കറ്റ് വിതരണത്തിൽ കഴിഞ്ഞ തവണ പരീക്ഷിച്ച ഠാക്കൂർ-ബ്രാഹ്മണ ജാതി സമവാക്യം ഇത്തവണയും പിന്തുടരാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഉത്തരാഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്ത് ഇത് ഏറെ നിർണ്ണായകമാണ്'- കാസ്മി കൂട്ടിച്ചേർത്തു.

എം എല്‍ എമാരില്‍ പലരും വീണ്ടും

നിലവിലെ സിറ്റിങ് എം എല്‍ എമാരില്‍ പലരും അവരുടെ മണ്ഡലങ്ങളില്‍ നിന്നും വീണ്ടും ജനവിധി തേടുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഖാത്തിമയിൽ നിന്നാണ് ഒരിക്കല്‍ കൂടി പോരിനിറങ്ങുന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ഹരിദ്വാറിൽ നിന്ന് മത്സരിക്കും. കാബിനറ്റ് മന്ത്രി സുബോധ് ഉനിയാൽ നരേന്ദ്ര നഗർ സീറ്റിൽ നിന്നും ഗണേഷ് ജോഷി മുസ്സൂറി മണ്ഡലത്തിൽ നിന്നും മത്സരിക്കും.

ടൂറിസം മന്ത്രി സത്പാൽ മഹാരാജ്

ടൂറിസം മന്ത്രി സത്പാൽ മഹാരാജും ചൗബത്തഖാലിൽ നിന്ന് ജനവിധി തേടുന്നു. ഹരക് സിംഗ് റാവത്തിനൊപ്പം കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു മുൻ കോൺഗ്രസ് വിമതൻ ഉമേഷ് ശർമ്മ കൗ തന്റെ പരമ്പരാഗത കോട്ടയായ റായ്പൂരിൽ നിന്നാണ് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തെ പാർട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നീങ്ങി. മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകൻ സൗരഭ് ബഹുഗുണയെ സിതാർഗഞ്ചിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്. ഇതിന് പുറമെ കൂടാതെ, നഗരവികസന മന്ത്രി ബൻസിധർ ഭഗത് കലദുങ്കിയിൽ നിന്നും സ്വാമി യതീശ്വരാനന്ദിനെ ഹരിദ്വാറിൽ (റൂറൽ), പ്രദീപ് ബത്രയെ റൂർക്കി, ബിഷൻ സിംഗ് ചുഫൽ ദിദിഹാത്ത് അസംബ്ലി സീറ്റിൽ നിന്നും മത്സരിക്കുന്നു.

 കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ഇന്ന് വൈകിട്ട് 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേരുന്നുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി ഒരാഴ്ചയോളം ചർച്ചകൾ നടത്തിയിട്ടും 2022 ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പോലും കോൺഗ്രസിന് ഇതുവരെ പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല.

Recommended Video

cmsvideo
Union Budget 2022-23: From date to timing, heres all you need to know | Oneindia Malayalam

English summary
Uttarakhand Assembly election 2022: BJP announces 59 candidates in first phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X