Get Updates
Get notified of breaking news, exclusive insights, and must-see stories!

പോസ്റ്റല്‍ ബാലറ്റുകളില്‍ തുരുതരാ ടിക്കും ഒപ്പുമിട്ട് സൈനിക ഉദ്യോഗസ്ഥന്‍; അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പോസ്റ്റല്‍ ബാലറ്റുകളില്‍ സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ടിക്ക് ചെയ്യുന്നതും ഒപ്പിടുന്നതുമായ വീഡിയോ ഹരീഷ് റാവത്ത് പുറത്തുവിട്ടു. ബി ജെ പി പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ചോദിച്ചു.

''എല്ലാവരുടെയും അറിവിേേലക്കായി ഒരു ചെറിയ വീഡിയോ പങ്കിടുന്നു. ഒരു സൈനിക കേന്ദ്രത്തിലെ ഒരാള്‍ എങ്ങനെയാണ് നിരവധി ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്ത് ഒപ്പിടുന്നത് എന്ന് ഇത് കാണിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കുമോ?' ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. അതേസമയം ട്വീറ്റിലെ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹരീഷ് റാവത്തിന്റെ വക്താവ് സുരേന്ദ്ര കുമാര്‍ വിസമ്മതിച്ചു. എന്നാല്‍ ഇത് ഉത്തരാഖണ്ഡില്‍ നിന്നുള്ളത് തന്നെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

1

ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ സ്വമേധയാ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷ് റാവത്തിന്റെ ട്വീറ്റ് സംസ്ഥാന കോണ്‍ഗ്രസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജനാധിപത്യത്തിന്റെ പരിഹാസം' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പരിഹസിക്കുന്ന ഈ വീഡിയോയില്‍, ഒരു സൈനിക കേന്ദ്രത്തില്‍ ഒരാള്‍ താന്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി നിരവധി പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി കാണാം.

2

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മനസിലാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം, ഉത്തരാഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരെ ബി ജെ പി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്റെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഉത്തരാഖണ്ഡ് ബി ജെ പി മീഡിയ ഇന്‍ ചാര്‍ജ് മന്‍വീര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. ആസന്നമായ തോല്‍വി മുന്നില്‍ കണ്ട് നേരത്തെ ഇ വി എമ്മില്‍ കൃത്രിമം കാണിച്ചിരുന്നു എന്ന് പ്രചരിപ്പിച്ച പാര്‍ട്ടി ഇപ്പോള്‍ ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുകയാണ്.

3

ഇത് ആ പാര്‍ട്ടിയുടെ നിരാശയാണ് കാണിക്കുന്നത്, മന്‍വീര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും ആധികാരികത പരിശോധിക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും ചൗഹാന്‍ പറഞ്ഞു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നായിരുന്നു നടന്നത്. മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 62 ശതമാനമായിരുന്നു ഉത്തരാഖണ്ഡിലെ ഇത്തവണത്തെ പോളിംഗ്. 2017ല്‍ നരേന്ദ്ര മോദി തരംഗത്തില്‍ 70 നിയമസഭാ സീറ്റുകളില്‍ 57 ലും ബി ജെ പി വിജയിച്ചിരുന്നു.

4

കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഇപ്പോള്‍ ഭരണകക്ഷിക്കൊപ്പമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. 2017 ല്‍ 46.51 ശതമാനം വോട്ടാണ് ബി ജെ പിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 33.49 ശതമാനം വോട്ട് ലഭിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയാണ് നേട്ടമുണ്ടാക്കിയത്. ബി ജെ പി 61.66 ശതമാനം വോട്ട് നേടിയ ലോക്സഭയിലേക്കുള്ള അഞ്ച് സീറ്റും തൂത്തുവാരി. കോണ്‍ഗ്രസ് 31.73 ശതമാനം വോട്ടിലൊതുങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+