കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിലേത് ത്രികോണ മല്‍സരമോ ? ബിജെപി മാത്രമല്ല റാവത്തിന്റെ വഴി മുടക്കുന്നത്!

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ത്രികോണപോരാട്ടം

  • By Manu
Google Oneindia Malayalam News

ഡെറാഡുണ്‍: വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മാത്രമാവില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ ഹരീഷ് റാവത്തിന് ഭരണം നിലനിര്‍ത്താന്‍ കടുത്ത പരീക്ഷമാണ് നേരിടേണ്ടത്.

ബിജെപിയെക്കൂടാതെ തന്റെ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തെയും മറികടന്നാല്‍ മാത്രമേ റാവത്തിന് കസേര കാത്തുസൂക്ഷിക്കാനാവൂ. കോണ്‍ഗ്രസിലെ ഈ തമ്മിലടി മുതലെടുക്കാനൊരുങ്ങുകയാണ് ബിജെപി.

ഉപാധ്യായയും റാവത്തും തമ്മിലടി

ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് (പിസിസി) കൂടിയായ കിഷോര്‍ ഉപാധ്യായയും റാവത്തും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടല്‍ കോണ്‍ഗ്രസ് അണികളെ ആശങ്കയിലാക്കുന്നുണ്ട്. പല വിഷയങ്ങളിലും ഇരുവര്‍ക്കും വ്യത്യസ്ത നിലപാടാണുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപാധ്യായയുടെ ചിത്രം നല്‍കാതിരുന്നത് പിസിസിയെ ചൊടിപ്പിച്ചു കഴിഞ്ഞു.
പാര്‍ട്ടി പ്രതസന്ധിയിലാണെന്ന കാര്യം ഉപാധ്യായ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്നു സമ്മതിച്ചിരുന്നു. പാര്‍ട്ടി രണ്ടു വിഭാഗമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നായിരുന്നു റാവത്തിന്റെ മറുപടി.

പിഡിഎഫ് വേണമെന്ന് റാവത്ത് വേണ്ടെന്നു ഉപാധ്യായ

തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (പിഡിഎഫ്) സേവനം തേടാമെന്ന നിലപാടാണ് റാവത്തിനുള്ളതെങ്കില്‍ ഇതിന് എതിരാണ് ഉപാധ്യായ. (ബഹുജന്‍ സമാജ് പാര്‍ജ് പാര്‍ട്ടി, ഉത്തരാഖണ്ഡ് ക്രാന്തി ദള്‍, സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരടങ്ങുന്നതാണ് പിഡിഎഫ്)
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 63ലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും ശേഷിച്ച ഏഴെണ്ണം പിഡിഎഫിന് നല്‍കണമെന്നുമാണ് റാവത്തിന്റെ ആവശ്യം. എന്നാല്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്നാണ് ഉപാധ്യായ പറയുന്നത്. നിലവിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പിഡിഎഫിന്റെ നാലു മന്ത്രിമാരുണ്ട്.
2012ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. അന്ന് പിഡിഎഫിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണമേറ്റെടുത്തത്. ഇത്തവണയും അതേ അവസ്ഥ സംജാതമാവുകയാണെങ്കില്‍ ഉപാധ്യായക്ക് റാവത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരും.

ഉപാധ്യായയുടെ ശത്രു റാവത്തിന്റെ മിത്രം

2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെഹ്‌രി സീറ്റില്‍ ഉപാധ്യായയെ അട്ടിമറിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ദിനേഷ് ധനായ് റാവത്തിനു പ്രിയപ്പെട്ടവനാണ്. 2014ല്‍ റാവത്ത് മുഖ്യമന്ത്രിയായ ശേഷം മന്ത്രിസഭയില്‍ ദിനേഷിന് പ്രധാന പദവിയും ലഭിച്ചു. നിലവില്‍ ടൂറിസം, സംസ്‌കാര വകുപ്പ് മന്ത്രിയാണ് അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പിലും താന്‍ തെഹ്‌രി മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുമെന്ന് ദിനേഷ് വ്യക്തമാക്കിക്കഴിഞ്ഞു.

ബന്ധുകള്‍ക്ക് ടിക്കറ്റ്

റാവത്തും നിലവില്‍ മന്ത്രിസഭയിലുള്ള പലരും തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കാനുള്ള ഒരുക്കത്തിലാണ്. ഹര്‍ജ്‌വാര്‍ മേഖലയില്‍ സ്വന്തം മകളെ മല്‍സരിപ്പിക്കാന്‍ റാവത്തിന് പദ്ധതിയുണ്ടെന്നാണ് സൂചന.
റാവത്തിനൊപ്പം മന്ത്രിസഭയിലുള്ള യഷ്പാല്‍ ആര്യ മകനെ ബജ്പൂരിലും ധനകാര്യ മന്ത്രി ഇന്ദിര ഹൃദ്യേഷ് മകനെ സ്വന്തം മണ്ഡലത്തിലും മല്‍സരിപ്പിച്ചേക്കും.
പക്ഷെ ഒരു കുടുംബത്തിന് ഒരു ടിക്കറ്റെന്നാണ് ഉപാധ്യായയുടെ മുദ്രാവാക്യം. അങ്ങനെ വരുമ്പോള്‍ റാവത്തും ഉപാധ്യായയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

തമ്മിലടി തുടങ്ങിയിട്ട് രണ്ടു വര്‍ഷം

മുഖ്യമന്ത്രി വിഭാഗവും പിസിസിയും തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിക്കഴിഞ്ഞു. വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ റാവത്ത് ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് റാവത്ത്-ഉപാധ്യായ അങ്കം തുടങ്ങുന്നത്. ഈ വിഷയത്തില്‍ പിസിസി കൈയൊഴിഞ്ഞെങ്കിലും റാവത്ത് ഒറ്റയ്ക്ക് പൊരുതി മന്ത്രിസ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

English summary
t’s a tripartite contest, they say in Uttarakhand — the players being Chief Minister Harish Rawat, the Sangathan (Pradesh Congress Committee) and the BJP. In the faction-ridden Congress, Rawat and his aide-turned-rival PCC chief Kishore Upadhyaya are fighting it out in public on every possible aspect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X