ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടു തോറ്റു: അഞ്ച് കാരണങ്ങള്‍, ബിജെപിക്ക് ചരിത്ര നേട്ടം
റാഞ്ചി: ഉത്തരാഖണ്ഡില്‍ പുതിയ ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് 70 സീറ്റുകളില്‍ 47 ഭൂരിപക്ഷവുമായി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കാരണം, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭരണ ശക്തി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വരുന്നത്. ബി ജെ പിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണെന്ന് വേണമെങ്കില്‍ പറയാം.

അതേസമയം, സംസ്ഥാനത്ത് ഏറെ പ്രതീക്ഷ വച്ച കോണ്‍ഗ്രസ് ആകട്ടെ 18 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് എന്തുകൊണ്ട് സംസ്ഥാനത്ത് തോറ്റു എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സംസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും പിന്നീട് ബി ജെ പി വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു.

കടുത്ത വിഭാഗീയതയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാകപ്പിഴകളുമാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഏറ്റവും വലിയ തിരിച്ചടിയായത്. ആദ്യം റാംനഗറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഹരീഷ് റാവത്തിന് സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് ലാല്‍കുവയിലേക്ക് മാറേണ്ടിവന്നത്. എന്നാല്‍ അവിടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതോടെ റാവത്തും തോറ്റുപിന്മാറുകയായിരുന്നു. എന്നിരുന്നാലും മറ്റ് ഘടകങ്ങളും കോണ്‍ഗ്രസിന് ഉത്തരാഖണ്ഡില്‍ തിരിച്ചടിയായി. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം...

എല്‍പിജി സിലിണ്ടറുകളുടെ വില 500 രൂപയില്‍ താഴെ നിലനിര്‍ത്തുമെന്നും, ജോലി, അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ധനസഹായം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം എന്നിവ നല്‍കുമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടും കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് ലഭിച്ചില്ല. ദേശീയ സുരക്ഷ, സൈനിക ക്ഷേമം, മതപരമായ ടൂറിസം തുടങ്ങിയ വിഷയങ്ങളിലാണ് ആളുകള്‍ വോട്ട് ചെയ്തതെന്ന് തോന്നുന്നു.

പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കൈകാര്യം ചെയ്യുന്നതിലും കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ ശരിയായ രീതി അവലംഭിച്ചെങ്കിലും പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള പ്രതിച്ഛായ സംസ്ഥാനത്തെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് തോന്നുന്നത്. കൂടാതെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും സംസ്ഥാനത്ത് ഉണ്ടായിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നിരവധി റാലികള്‍ നടത്തി. എന്നാല്‍ ഇത് വച്ച് താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വളരെ കുറച്ച് റാലികളില്‍ മാത്രമാണ് പങ്കെടുത്തത്. ഇത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിച്ചെന്നാണ് കണക്ക് കൂട്ടല്‍.

കൂടാതെ മുമ്പുണ്ടായിരുന്ന ഹരീഷ് റാവത്ത് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്, കോണ്‍ഗ്രസിന്റെ ഭരണകാലത്ത്, നമസ്‌കാരത്തിനായി ഹൈവേകള്‍ അടച്ചിടാന്‍ അനുവദിക്കുകയും സംസ്ഥാനത്ത് ഒരു മുസ്ലീം സര്‍വ്വകലാശാല വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തതായി കണക്കാക്കുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ളതും മതപരമായ ടൂറിസത്തെ ആശ്രയിക്കുന്നതുമായ ഒരു സംസ്ഥാനത്ത് ബി.ജെ.പി പാര്‍ട്ടിയുടെ പ്രതിച്ഛായ അവര്‍ക്ക് അനുകൂലമായി പ്രത്യക്ഷപ്പെട്ടു എന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. കൂടാതെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനം, സൗജന്യ ഗ്യാസ് സിലിണ്ടര്‍ എന്നീ വാഗ്ദാനങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications