കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകയ്ക്ക് ഭീഷണി, വീഡിയോ വൈറല്‍.. എംഎല്‍എയെ പറപ്പിച്ച് ബിജെപി

  • By
Google Oneindia Malayalam News

ഡറാഡൂണ്‍: മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഭീഷണി മുഴക്കിയ എംഎല്‍എയെ സസ്പെന്‍റ് ചെയ്ത് ബിജെപി. ഉത്തരാഖണ്ഡിലെ കാന്‍പൂരില്‍ നിന്നുള്ള എംഎല്‍എയായ പ്രണവ് സിങ്ങ് ചാമ്പ്യനെതിരെയാണ് ബിജെപിയുടെ നടപടി. മൂന്ന് മാസത്തേക്കാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നത്.

pranavbjp

<strong>ശബരിമല പ്രക്ഷോഭ സമയത്ത് ഈ ന്യായം ഒന്നും കണ്ടില്ലല്ലോ? കോടിയേരിയെ തേച്ചൊട്ടിച്ച് കെ സുരേന്ദ്രന്‍</strong>ശബരിമല പ്രക്ഷോഭ സമയത്ത് ഈ ന്യായം ഒന്നും കണ്ടില്ലല്ലോ? കോടിയേരിയെ തേച്ചൊട്ടിച്ച് കെ സുരേന്ദ്രന്‍

ദില്ലിയില്‍ വെച്ച് ചാനല്‍ മാധ്യമ പ്രവര്‍ത്തകയെ പ്രണവ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ പ്രണവ് അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി നരേഷ് ബന്‍സാല്‍ പറഞ്ഞു. മൂന്ന് മാസം പ്രണവ് സിംഗിന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

<strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര</strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

നേരത്തേയും പ്രണവ് സിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മറ്റൊരു ബിജെപി എംഎല്‍എയെ പരസ്യമായി വിമര്‍ശിച്ചതായിരുന്നു ആദ്യ സംഭവം. ജാബ്രദയിലെ ബിജെപിഎംഎല്‍എയായ ദേശ്രാജ് കര്‍നാവാളിനെയാണ് പ്രണവ് സിംഗ് പരസ്യമായി അധിക്ഷേപിച്ചത്. ഹരിദ്വാറിലെ ബിജെപിയുടെ സിറ്റിങ്ങ് എംപിയും നിലവിലെ കേന്ദ്രമന്ത്രിയുമായ രമേശ് പൊഖ്രിയാല്‍ നിഷന്‍കിനേയും പ്രണവ് സിംഗ് വിമര്‍ശിച്ചിരുന്നു. ദേശാടന പക്ഷിയെന്നായിരുന്നു പ്രണവ് രമേശ് പൊഖ്രിയാലിനെ അന്ന് വിശേഷിപ്പിച്ചത്.

ഹരിദ്വാറില്‍ പ്രണവ് സിംഗിന്‍റെ ഭാര്യയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നതോടെയായിരുന്നു ഇത്. 2016 ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് പ്രണവ് ബിജെപിയില്‍ എത്തിയത്. അന്ന് ഹരീഷ് റാവത്തിനെതിരെ വിമതര സ്വരമുയര്‍ത്തി ബിജെപിയില്‍ ചേര്‍ന്ന ഒന്‍പത് എംഎല്‍എമാരില്‍ ഒരാളാണ് പ്രണവ്.

<strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!</strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
Uttarakhand BJP suspends MLA for indiscipline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X