ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു;ധൻ സിംഗ് റാവത്ത് പുതിയ മുഖ്യമന്ത്രി
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. ഗർണർ ബേബി റാണി മൗര്യയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പുതിയ മുഖ്യമന്ത്രിയാകും.സംസ്ഥാന ബിജെപിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് ത്രിവേന്ദ്ര സിംഗിന്റെ രാജി.
ത്രിവേന്ദ്ര സിംഗിന്റെ പ്രവർത്തനത്തിനെതിരെ ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാർ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ത്രിവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നേരിട്ടാൽ പരാജയമാകും ഫലം എന്ന മുന്നറിയിപ്പായിരുന്നു എംഎൽഎമാർ നൽകിയിരുന്നത്.

പാർട്ടിയിൽ മുഖ്യമന്ത്രിയ്ക്കെതിരായ ആഭ്യന്തരകലാപം രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് രമൺസിംഗ്, ജനറൽ സെക്രട്ടറി ഗൗതം കുമാർ എന്നിവരെ നീരീക്ഷകരായി പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. അതിനിടെ ത്രിവേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.
ചൊവ്വാഴ്ച സംസ്ഥാനത്തേക്ക് തിരിച്ചെത്തിയെത്തിയോടെ രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സർക്കാരിന്റെ നാലാം വാർഷികാഘോഷം നടത്തുന്ന സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ദില്ലിക്ക് പോയതെന്നും 2022 ലും ത്രിവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ തന്നെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നുമായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷൻ പറഞ്ഞത്.
Recommended Video
അതേസമയം നീരീക്ഷരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം. നാല് മന്ത്രിമാരുൾപ്പെടെ 10 എംഎൽഎമാരായിരുന്നു മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത് .2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 57 സീറ്റും നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്.












Click it and Unblock the Notifications