ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ധരാലിയിൽ മിന്നൽ പ്രളയം..4 മരണം, 50 ഓളം പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് മരണം. അപകടത്തിൽ 50 ഓളം പേരെ കാണാതായതായി റിപ്പോർട്ട്. ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ച വെള്ളം വിടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകി. വിനോദസഞ്ചാരികൾ പകർത്തിയ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് വലിയ തോതിൽ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഭയന്നു നിലവിളിക്കുന്ന ആളുകളേയും ചെളിയിൽ നിന്ന് പുറത്തുവരാൻ പാടുപെടുന്നവരേയും ദൃശ്യങ്ങളിൽ കാണാം.

വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലയാണ് ഇത്. ഈ പ്രദേശത്ത് ധാരാളം ഹോസ്റ്റേകളും ഹോട്ടലുകളുമുണ്ട്. മിന്നൽ പ്രളയത്തിൽ പ്രദേശത്തെ വീടുകളും ഹോട്ടലുകളും ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻ ഡി ആർ എഫ്,
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സംസ്ഥാന ദുരന്തസേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലാ ഭരണകുടം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദുരിതബാധിതരായ പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി സംസാരിച്ചു.
രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് സൈന്യവും അറിയിച്ചത്. 'ഹർഷിലിന് സമീപമുള്ള ഖീർഗഡ് പ്രദേശത്താണ് ധരാലി ഗ്രാമം. പ്രളയത്തെ തുടർന്ന് പ്രദേശത്ത് വൻ മണ്ണിടിച്ചിലുണ്ടായി. സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും', സൈന്യം എക്സിൽ കുറിച്ചു. മേഖലയിൽ മഴ തുടരുകയാണ്. നദികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ പോലീസും ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഹരിദ്വാറിലെ ഗംഗ ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞൊഴുകി. തിങ്കളാഴ്ച മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചിരുന്നു. രുദ്രപ്രയാഗ് ജില്ലയിൽ കുന്നിൻചെരിവിൽ നിന്ന് വീണ പാറക്കല്ലുകൾക്കും അവശിഷ്ടങ്ങൾക്കും അടിയിൽ പെട്ട് രണ്ട് കടകളും തകർന്നു.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ഇന്ന് 'റെഡ്' അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications