കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധം; പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്റെ പരാമര്‍ശത്തില്‍ നിന്നും മലക്കംമറിഞ്ഞു. പശുവിനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആരെങ്കിലും പശുവിനെ കൊലപ്പെടുത്തിയാല്‍, ഏതു മതത്തില്‍ പെട്ടയാളായാലും അയാള്‍ രാജ്യദ്രോഹിയാണെന്നും അയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു ഹരീഷ് റാവത്തിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങളിലൂടെ വിവാദമായതോടെയാണ് നിഷേധിച്ച് രംഗത്തെത്തിയത്.

harish-rawat

ഡെറാഡൂണില്‍ നടന്ന പരിപാടിക്കിടെ താനോ മറ്റുള്ളവരോ പശുവിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയില്ലെന്ന് മന്ത്രി പറഞ്ഞു. പശുവിനെ കൊലപ്പെടുത്തുന്നവര്‍ക്കെതിരെ സംസ്ഥാനത്തെ നിയമമനുസരിച്ച് നടപടിയെടുക്കും. പശുവിനെ കൊലപ്പെടുത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമം പാസാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പശുക്കളെ കൊല്ലാതിരിക്കല്‍ മാത്രമല്ല അവയെ സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗോവധവുമായി ബന്ധപ്പെട്ട് നേരത്തെയും സമാനരീതിയില്‍ ഹരീഷ് റാവത്ത് പരാമര്‍ശം നടത്തിയിരുന്നു.

English summary
Uttarakhand CM Harish Rawat says Never said anything on cow slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X