Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരണം; പുഷ്‌കര്‍ സിംഗ് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Mar 23, 2022, 4:22 pm IST

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് വൈകിട്ട് ഹരിദ്വാറിലെത്തും. വൈകിട്ട് ഗംഗാ ആരതിയിലും പങ്കെടുക്കും.
Mar 23, 2022, 4:09 pm IST

ഉത്തരാഖണ്ഡില്‍ എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 3:42 pm IST

ചന്ദന്‍ റാം ദാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 3:31 pm IST

സൗരഭ് ബഹുഗുണ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 3:22 pm IST

പുഷ്‌കര്‍ സിംഗ് ധാമിയുടെ മന്ത്രിസഭയിലെ ഏക വനിത അംഗമായി രേഖ ആര്യ സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 3:04 pm IST

സുബോധ് ഉനിയാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 2:58 pm IST

ഉത്തരാഖണ്ഡ് മന്ത്രിയായി ഡോ.ധന്‍ സിംഗ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 2:53 pm IST

ഗണേഷ് ജോഷി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 2:49 pm IST

പ്രേംചന്ദ് അഗര്‍വാള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ചൊല്ലിയത് സംസ്‌കൃതത്തില്‍
Mar 23, 2022, 2:44 pm IST

മുതിര്‍ന്ന നേതാവ് സത്പാല്‍ മഹാരാജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mar 23, 2022, 2:43 pm IST

മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടാം വട്ടവും പുഷ്‌കര്‍ സിംഗ് ധാമി
Mar 23, 2022, 2:38 pm IST

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി
Mar 23, 2022, 2:37 pm IST

പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്യുന്നു
Mar 23, 2022, 2:32 pm IST

സത്യപ്രതിജ്ഞാ ചടങ്ങില്‍ നേതാക്കളുടെ നീണ്ട നിര
Mar 23, 2022, 2:25 pm IST

ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍
Mar 23, 2022, 2:12 pm IST

ഋതു ഖണ്ഡൂരി, സത്പാല്‍ മഹാരാജ്, ധന്‍ സിംഗ് റാവത്ത്, ഗണേഷ് ജോഷി, രേഖ ആര്യ, പ്രേംചന്ദ് അഗര്‍വാള്‍, സൗരഭ് ബഹുഗുണ എന്നിവര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കും
Mar 23, 2022, 2:04 pm IST

രുദ്രപ്രയാഗില്‍ ധമി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍, ഉഖിമഠിലെ ഓംകാരേശ്വര ക്ഷേത്രം ഉള്‍പ്പെടെയുള്ള സിദ്ധപീഠ് കാളിമഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെയും പേരില്‍ പ്രാര്‍ത്ഥനകള്‍ നടത്തി.
Mar 23, 2022, 1:58 pm IST

കാവല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഡെറാഡൂണിലെത്തി
Mar 23, 2022, 1:48 pm IST

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ഡെറാഡൂണിലെത്തി
Mar 23, 2022, 1:29 pm IST

ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ എത്തി
Mar 23, 2022, 1:26 pm IST

ഹരിധാം സനാതന്‍ സേവാ ട്രസ്റ്റ് ഹരിദ്വാര്‍ ഹരിറാം സായി ട്രസ്റ്റ് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സൊസൈറ്റി, ഹരിദ്വാറിലെ ആനന്ദ് പീഠാധീശ്വര്‍ ആനന്ദ് വിഭൂഷിത് ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി ബല്‍ക്കാനന്ദ ഗിരി മഹാരാജ്, അഖിലേന്ത്യ അഖാര പരിഷത്ത് അധ്യക്ഷനും മാനസാദേവി മഹന്ത് രവീന്ദ്രപുരിയും സാധു സന്യാസിമാരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി
Mar 23, 2022, 1:20 pm IST

ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകള്‍ എത്തിത്തുടങ്ങി.
Mar 23, 2022, 12:47 pm IST

സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഏകീകൃത സിവില്‍ കോഡിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി
Mar 23, 2022, 11:54 am IST

ഉത്തരാഖണ്ഡില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Mar 23, 2022, 11:25 am IST

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ബിജെപിയുടെ പുഷ്‌കര്‍ സിംഗ് ധാമി ഡെറാഡൂണിലെ തപകേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി.
Mar 23, 2022, 10:52 am IST

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് പുഷ്‌കര്‍ സിംഗ് ധാമിയുടെ സത്യപ്രതിജ്ഞ
Mar 22, 2022, 10:53 pm IST

സംസ്ഥാന ചരിത്രത്തിൽ ഇത് ആദ്യാമായാണ് ബിജെപി ഭരണത്തുടർച്ച നേടുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർ ഭരണം നേടിയത്.
Mar 22, 2022, 10:53 pm IST

ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനന്റ് ജനറൽ ഗുർമീത് സിംഗ് (റിട്ട) പുഷ്കർ സിംഗ് ധാമിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
Mar 22, 2022, 10:53 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി നിരവധി മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
Mar 22, 2022, 10:52 pm IST

12-ാമത് മുഖ്യമന്ത്രിയായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്.
READ MORE

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 12-ാമത് മുഖ്യമന്ത്രിയായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനന്റ് ജനറൽ ഗുർമീത് സിംഗ് (റിട്ട) പുഷ്കർ സിംഗ് ധാമിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി നിരവധി മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന ചരിത്രത്തിൽ ഇത് ആദ്യാമായാണ് ബിജെപി ഭരണത്തുടർച്ച നേടുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർ ഭരണം നേടിയത്.

pushkar singh dhami
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+