ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #rippedjeans ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സ്ത്രീകളുടെ ചുട്ടമറുപടി, വിവാദം
ഡെറാഡൂണ്‍: കീറിയ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇങ്ങനെ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ അവരുടെ മക്കള്‍ക്ക് എ്ത് സന്ദേശമാണ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശത്തിന് പിന്നാലെ ഈ വിഷയം ട്വിറ്ററില്‍ ട്രെന്‍ഡായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററില്‍ ഇത്തരം ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. #rippedjeans എന്ന ഹാഷ്്ഗിലാണ് ട്വിറ്ററില്‍ സ്ത്രീകള്‍ ചിത്രം പോസ്റ്റ് ചെയ്യുന്നത്. ഈ ഹാഷ്്ഗ് ട്വിറ്ററില്‍ ഇതിനോടകം തന്നെ ട്രെന്‍ഡിംഗില്‍ എത്തിക്കഴിഞ്ഞു.
ചൊവ്വാഴ്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് റാവത്ത് വിവാദ പരമാര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യം നഷ്ടപ്പെട്ടെന്നും പെണ്‍കുട്ടികള്‍ വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുട്ടുവരെ കീറിയ ജീന്‍സ് ഇട്ടു നടക്കുമ്പോള്‍ അവര്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
അതേസമയം, റാവത്തിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നാണം കെട്ട പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും സ്ത്രീകളോട് അദ്ദേഹം മാപ്പ് പറയണമെന്നും കോണ്ഡഗ്രസ് അധ്യക്ഷന്‍ പ്രീതം സിംഗ് പറയുന്നു. മറ്റൊരാളുടെ വസ്ത്രധാരണ രീതിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉചിതമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഗരിമ ദൗസിനിയും പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications