കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളില്‍ മോദിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി: പറ്റില്ലെന്ന് മദ്രസകള്‍

Google Oneindia Malayalam News

ഡെറാഡൂണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാ ചിത്രം സ്ഥാപിക്കാനുള്ള നിര്‍ദേശം തള്ളി മദ്രസകള്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് കഴിഞ്ഞ ദിവസം മദ്രസകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോദിയുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയത്. മോദിയുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള നിര്‍ദേശം നിരസിച്ച മദ്രസകളെ വിമര്‍ശിച്ച മുഖ്യമന്ത്രി മദ്രസകള്‍ തങ്ങളുടെ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിച്ച് പ്രവര്‍ചത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോദിയുടെ ഛായാചിത്രം സ്ഥാപിക്കണമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി റാവത്ത് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മദ്രസകള്‍ തങ്ങളുടെ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്നും റാവത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ആഗസ്റ്റ് 15ന് ശേഷമാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോദിയുടെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരാഖഡ് സര്‍ക്കാര്‍ ഉത്തരവിടുന്നത്. 2020ഓടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വാദം.

 മുഖ്യമന്ത്രി മദ്രസകള്‍ക്കെതിരെ

മുഖ്യമന്ത്രി മദ്രസകള്‍ക്കെതിരെ

മോദിയുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള നിര്‍ദേശം നിരസിച്ച സംസ്ഥാനത്തെ മദ്രസകളെ വിമര്‍ശിച്ച മുഖ്യമന്ത്രി മദ്രസകള്‍ തങ്ങളുടെ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്ലാം മതവിശ്വാസം ജീവിച്ചിരിരക്കുന്ന വ്യക്തികളുടെ ഛായാചിത്രങ്ങളോ ഫോട്ടോകളോ സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ് ലാഖ് അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. 2016 ആഗസ്റ്റ് 15ന് ശേഷമാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മോദിയുടെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരാഖഡ് സര്‍ക്കാര്‍ ഉത്തരവിടുന്നത്. 2020ഓടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വാദം.

 മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍


മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അതിനാല്‍ മോദിയുടെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ മദ്രസകളെ ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്ന് മദ്രസകള്‍ ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് മദ്രസകള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറാവാത്തതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

 വിശ്വാസങ്ങള്‍ക്കെതിര്

വിശ്വാസങ്ങള്‍ക്കെതിര്


ഇസ്ലാം മതവിശ്വാസമനുസരിച്ച് മദ്രസകള്‍ക്കുള്ളിലും മുസ്ലിം പള്ളികള്‍ക്കുള്ളിലും ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ഫോട്ടോകളോ ഛായാ ചിത്രങ്ങളോ സ്ഥാപിക്കാന്‍ പാടില്ല. അതിനാല്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഛായാചിത്രം സ്ഥാപിക്കുന്നതില്‍ നിന്ന് മദ്രസകള്‍ വിട്ടുനിന്നതെന്ന് ഉത്തരാഖഢ് മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ് ലാഖ് അഹമ്മദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 വ്യക്തിയോടുള്ള എതിര്‍പ്പല്ല

വ്യക്തിയോടുള്ള എതിര്‍പ്പല്ല

മോദിയുടെ ഛായാചിത്രം സ്ഥാപിക്കാത്തതിനെ ഒരു വ്യക്തിയോടുള്ള എതിര്‍പ്പായി കാണേണ്ടതില്ലെന്നും അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും മതവിശ്വാസങ്ങളുടെ ഭാഗമാണ്. മതനേതാക്കളുടെ ചിത്രങ്ങള്‍ പള്ളിക്കുള്ളില്‍ സ്ഥാപിക്കാന്‍ പോലും ഇസ്ലാം അനുവദിക്കുന്നില്ലെന്നും മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ് ലാഖ് അഹമ്മദ് ചൂണ്ടിക്കാണിക്കാണിക്കുന്നു.

English summary
Uttarakhand CM Trivendra Singh Rawat, on the other hand, criticised the madrasas for their refusal to put up a portrait of the prime minister inside their premises, asking them to give up their "conservatism" on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X