മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്!!! ബംഗാളിനു പിന്നാലെ ഉത്തരാഖണ്ഡും കത്തുന്നു!!!
തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥ് ക്ഷേത്രത്തെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് ആധാരം
ഡെറാഡൂൺ: ബംഗാളിനു പിന്നാലെ ഉത്തരാഖണ്ഡിലും വര്‍ഗീയ സംഘര്‍ഷം ശക്തമാകുന്നു. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ജില്ലയിലെ സത്പുലി ഗ്രാമത്തിലാണ് കലാപമുണ്ടായത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘർഷ പൊട്ടിപ്പുറപ്പെട്ടത്. വിവാദ പോസ്റ്റിട്ട 16 കാരനായ വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബംജ്രംഗ് ദള്‍, എബിവിപി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച് കലാപത്തിനെ ആളി കത്തിച്ചത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്.
ദില്ലിയില്‍ ഒരു വീട് വേണമെന്നുണ്ട്, എന്ന് സംഭവിക്കുമെന്ന് അറിയില്ലെന്ന് കിങ് ഖാന് !!
തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥ് ക്ഷേത്രത്തെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് ആധാരം. 16 കാരനായ സ്കൂൾ വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പേജിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ അറിയിച്ചു. പോസ്റ്റിട്ട വിദ്യാര്‍ഥിയുടെ പിതാവിന്റെ പച്ചക്കറി കട അക്രമികള്‍ അഗ്നിക്കിരയാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സത്പുലിയില് അഞ്ചോ ആറോ മുസ്ലീം കുടുംബങ്ങള്‍ മാത്രമാണുള്ളത്.. മറ്റു മതവിഭാഗങ്ങള്‍ക്കിയില്‍ ഒത്തൊരുമയോടെയാണ് ഇവര്‍ ജീവിക്കുന്നത്. ഇവര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള തീപ്പൊരി വീഴ്ത്തിയത് ചില വര്‍ഗീയ സംഘങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി കടകളും വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications