കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഘണ്ഡ്: പത്ത് ദിവസത്തിനുള്ളില്‍ 9 വയസ്സില്‍ താഴെയുള്ള ആയിരത്തിലധികം കുട്ടികൾക്ക് കോവിഡ് ബാധ

Google Oneindia Malayalam News

ഡെറാഡൂണ്‍: കോവിഡ് വൈറസിന്‍റെ അതി ശക്തമായ രണ്ടാം വ്യാപനത്തില്‍ കുട്ടികളിലും രോഗ ബാധ വ്യാപകമാവുന്നു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 9 വയസ്സില്‍ താഴെയുള്ള ആയിരത്തിലധികം കുട്ടികൾക്ക് അണുബാധയുണ്ടായതായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഇതില്‍ ചിലരെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 2,131 കുട്ടികൾ മാത്രമായിരുന്നു കോവിഡ് ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം അവസന പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗികളുടെ എണ്ണം ആയിരം കടന്നു.

ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെ 264, ഏപ്രിൽ 16 മുതൽ ഏപ്രിൽ 30 വരെ 1,053, മെയ് 1 മുതൽ മെയ് 14 വരെ 1,618 എന്നിങ്ങനെയാണ് അടുത്തിടെ സംസ്ഥാനത്ത് രോഗബാധിതരായ കുട്ടികളുടെ കണക്ക്. അതേസമയം സ്ഥാനാത്ത് കോവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന വിമര്‍ശനവും ശക്തമാണ്. ഒരു ലക്ഷം ജനങ്ങളില്‍ ശരാശരി 771 പേര്‍ക്ക് സംസ്ഥാനക്ക് കോവിഡ‍് പോസിറ്റീവ് സ്ഥിരീകരിക്കപ്പെടുന്നുവെന്നാണ് സോഷ്യൽ ഡെവലപ്‌മെന്റ് ഫോർ കമ്യൂണിറ്റീസ് ഫൗണ്ടേഷൻ (എസ്ഡിസിഎഫ്) പ്രസിഡന്റ് അനൂപ് നൗട്ടിയാല്‍ അഭിപ്രായപ്പെടുന്നത്.

coronabhopal-

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന സഖ്യയാണ് ഇത്. മരണങ്ങൾ തടയുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഒരു വശത്ത് നിന്നും ശക്തമായി ഉയരുന്നതിനിടയിലായിരുന്നു ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വ്യാഴാഴ്ച കൊറോണ വൈറസിന് 'ജീവിക്കാനുള്ള അവകാശം' ഉണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴി വെച്ചു. കൊറോണ വൈറസ് മനുഷ്യനെ പോലെയുള്ള ഒരു ജീവിയാണെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

English summary
Uttarakhand: covid has confirmed more than a thousand children under the age of 9 in ten days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X