കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ ജനാധിപത്യത്തെ ബിജെപി ശ്വാസം മുട്ടിക്കുകയാണെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: ഉത്തരാഖണ്ഡില്‍ ബിജെപി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് ശിവസേന. ബിജെപി ചെയ്തത് രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്ന കാര്യമാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു ശിവസേന ബിജെപിയെ കടന്നാക്രമിച്ചത്.

സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഗവര്‍ണര്‍ നല്‍കിയതാണ്. അതിന്റെ തലേദിവസം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുകൊണ്ട് ബിജെപി എന്തു നേടിയെന്നും ശിവസേന ചോദിച്ചു. ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടുപിടിച്ചാണ് ഉത്തരാഖണ്ഡില്‍ ബിജെപി കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്.

Shiv Sena

കോണ്‍ഗ്രസ് വിമതി നിറഞ്ഞ പാര്‍ട്ടിയാണ്. അവര്‍ക്ക് അധികാരം നഷ്ടപെടുന്നതില്‍ ശിവസേനയ്ക്ക് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാറിനെ താഴെ ഇറക്കേണ്ടത് അതേ രീതിയില്‍ തന്നെയാവണമെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പറയുന്നു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ച് വിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സഭയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസവോട്ട് തേടാനിരിക്കെയാണ് നാടകീയ രംഗം. തുടര്‍ന്ന് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകയും. രാഷ്ട്രപതി ഭരണത്തിന് സ്റ്റേ വാങ്ങുകയുമായിരുന്നു.

English summary
Shiv Sena on Wednesday came out strongly against ally BJP over imposition of President's rule in Uttarakhand, saying it had "strangulated democracy" in the name of morality and cautioned that this may create instability and anarchy in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X