കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് ‌ദുരന്തം;രണ്ട്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 38 ആയി

Google Oneindia Malayalam News

ചമോലി: ഉത്തരാഖണ്ഡ്‌‌ ദുരന്തത്തില്‍ മരണം 38 ആയി. രണ്ട്‌ പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ്‌ മരണനിരക്ക്‌ 38 ആയി ഉയര്‍ന്നത്‌.166 പേരെയാണ്‌ ഇനിയും കണ്ടത്താനുള്ളതെന്ന്‌ ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു. റെയ്‌നിയിലെ റിഷി ഗംഗാ ഹൈഡല്‍ പ്രോജക്‌്‌ടിന്‌ സമീപത്ത്‌ നിന്നാണ്‌ ഒരു മൃതദേഹം കണ്ടെടുത്തതെന്ന്‌ ഭരണൂകൂടം അറിയിച്ചു.

റിഷിഗംഗയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സമീപത്ത്‌ ജാഗ്രതാ നിര്‍ദേശം ഭരണകൂടം പുറപ്പുെടുവിച്ചിട്ടുണ്ട്‌. സൂര്യസ്‌തമയത്തിന്‌ ശേഷം പുഴക്കു സമീപത്തേക്ക്‌ ജനങ്ങളോട്‌ പോകരുതെന്നാണ്‌ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്‌.

uttarakand

രക്ഷാ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്രദേശത്തെക്ക്‌ പുതിയ യന്ത്രങ്ങള്‍ എത്തിക്കുമെന്ന്‌ എന്‍ടിപിസി പ്രൊജക്ട്‌ മാനേജര്‍ ആര്‍ കെ അഷിവാര്‍ അറിയിച്ചു. പുതിയ വാഹനം ദുരന്തമുഖത്തെത്തിക്കും. വലിയ രീതിയില്‍ കുഴിക്കാന്‍ സാധിക്കുന്ന യന്ത്രങ്ങളാണവ. ഇത്‌ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ വേഗത്താലിക്കാന്‍ സാധിക്കും അഷിവാര്‍ പറഞ്ഞു.
ഉത്തരാഖണ്ടില്‍ ചമോലിയില്‍ മഞ്ഞ്‌മല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ രക്ഷാ പ്രവര്‍ത്തനം 6 ദിവസം പിന്നിട്ടിട്ടും ഇപ്പോഴും തുടരുകയാണ്‌.മുപ്പത്തഞ്ചോളം ആളുകള്‍ ഇപ്പോഴും സമീപത്തെ ടണലില്‍ കുടുങ്ങിക്കെിടക്കുകയാണ്‌. ഇവരുടെ അടുത്തെത്താന്‍ രക്ഷാ സേനക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ചമോലിയിലെ ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നു പോയിരുന്നു. ട്രോളികളുപയോഗിച്ചാണ്‌ സൈന്യം ഒറ്റപ്പെട്ട ഗ്രാമങ്ങളെ ബന്ധിപ്പിച്ച്‌ താല്‍കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്‌.

ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ പഴയ ചിത്രങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെ തിരച്ചില്‍ പ്രവര്‍ത്തനം വേഗത്തിലാകാന്‍ രക്ഷാപ്രവര്‍ത്തകരുടേയും നാട്ടുകാരുടെും സഹായത്തോടെ തിരച്ചില്‍ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്‌.
ഇതിനിടെ തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന്‌ മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ്‌ തടാകം രൂപപ്പെട്ടിരിക്കുന്നത്‌. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ്‌‌ ഡിജിപി അശോക്‌ കുമാറും സ്ഥിരീകരിച്ചു.

English summary
Uttarakhand disaster; death toll races 38 ; two more dead bodies found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X