ഉത്തരാഖണ്ഡില്‍ ഭൂകമ്പം; ഡല്‍ഹി-എന്‍സിആറിലും പ്രകമ്പനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരമനുസരിച്ച്, രാത്രി 10.15-ഓടെയാണ് ഭൂചലനം ഉണ്ടായത്.

ചമോലിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി, എന്‍സിആര്‍ (നോയിഡ, ഗുരുഗ്രാം ഉള്‍പ്പെടെ) പ്രദേശങ്ങളിലും വടക്കേ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി വിവിധ പ്രദേശങ്ങളിലുള്ളവര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Uttarakhand Earthquake

ഡല്‍ഹി മുതല്‍ ഷിംല വരെയുള്ള നഗരങ്ങളിലും വടക്കേ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 4.9 തീവ്രതയുള്ള ഭൂചലനത്തെ സാധാരണയായി ലഘുവായ ഭൂചലനം എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വിശേഷിപ്പിക്കുന്നത്. തുടക്കത്തില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

എന്നാല്‍ പിന്നീട് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തീവ്രത 4.9 ആണ് എന്ന് വ്യക്തമാക്കി. അതിനിടെ, ചൊവ്വാഴ്ച പുലര്‍ച്ചെ അസമിലെ നാഗോണ്‍ ജില്ലയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:23:47-ന് 33 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എന്‍സിഎസ് പറഞ്ഞു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്ക് അക്ഷാംശം 26.428 ഡിഗ്രിയിലും കിഴക്ക് രേഖാംശം 93.060 ഡിഗ്രിയിലുമായിരുന്നുവെന്നും എന്‍സിഎസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma