കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഥാര്‍ഥ പോരാട്ടം ഇവിടെയാണ്, ഗ്ലാമര്‍ മല്‍സരം ആരൊക്കെ തമ്മില്‍? ഇവ അറിയാതെ പോവരുത്...

ഉത്തരാഖണ്ഡില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ചില മണ്ഡലങ്ങളുണ്ട്

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഫെബ്രുവരി 15നു ഉത്തരാഖണ്ഡ് പോളിങ് ബൂത്തിലേക്കു നീങ്ങുകയാണ്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റിലേക്കു മല്‍സരം നടക്കുന്നുണ്ടെങ്കിലും യഥാര്‍ഥ പോരാട്ടം ചില സീറ്റുകളിലാണ്. ചില സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മല്‍സരവും തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റാണ്.

സിതാരഞ്ജ് മണ്ഡലം

മുന്‍ മുഖ്യമന്ത്രിയായ വിജയ് ബഹുഗുണയുടെ മകന്‍ സൗരഭ് ബഹുഗുണ സിതാരഞ്ജ് മണ്ഡലത്തിലാണ് വോട്ട് തേടുന്നത്. ബിജെപിക്കുവേണ്ടിയാണ് അദ്ദേഹം മല്‍സരിക്കുന്നത്. ഈ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടാണ് നേരത്തേ ബഹുഗുണ മുഖ്യമന്ത്രി പദത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ മാലതി ബിശ്വാസാണ് സൗരഭിന്റെ പ്രധാന എതിരാളി. നിരവധി ബംഗാളി വോട്ടര്‍മാര്‍ ഈ മണ്ഡലത്തിലുണ്ട്.

സഹ്പൂര്‍ മണ്ഡലം

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ മല്‍സരിക്കുന്നത് ഈ മണ്ഡലത്തിലാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ തെഹരി സീറ്റിലാണ് അദ്ദേഹം വോട്ട് തേടിയത്. അന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിനേഷ് ധനായിയോട് ഉപാധ്യായ തോല്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിനു കീഴിലുള്ള മന്ത്രിസഭ രൂപീകരിക്കുന്നതില്‍ ധനായ് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

എതിരാളി കോണ്‍ഗ്രസ് വിമതന്‍

ഈ മണ്ഡലത്തില്‍ ആര്യേന്ദ്ര ശര്‍മ കോണ്‍ഗ്രസിനായി മല്‍സരിക്കുമെന്നായിരുന്നു നേരത്തേ റിപോര്‍ട്ടുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശര്‍മയായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച ശര്‍മ ഈ മണ്ഡലത്തില്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ സാഹ്ദിയോ പന്ദിറാണ് ഈ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ.

ചൗബാട്ടഗല്‍

പൗരി ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണിത്. നിലവിലെ എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച ബിജെപി ഇത്തവണ കോണ്‍ഗ്രസില്‍ നിന്നെത്തിയ മുന്‍ കേന്ദ്ര മന്ത്രി സത്പാല്‍ മഹാരാജിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി രാജ്പാല്‍ സിങ് ബിഷ്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ നിന്നു ജയിച്ചത് ബിജെപിയുടെ തിരത്ത് സിങ് റാവത്തായിരുന്നു.

ഭഗ്‌വന്‍പൂര്‍

അന്തരിച്ച മുന്‍ മന്ത്രി സുരേന്ദ്ര രാകേഷിന്റെ ഭാര്യ മമത രാകേഷാണ് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി ജനവിധി തേടുന്നത്. സുരേന്ദ്രയുടെ ഇളയ അനുജനായ സുബോധ് രാകേഷാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഖി എന്നതാണ് ശ്രദ്ധേയം.

നൈനിറ്റാള്‍

കോണ്‍ഗ്രസ് വിട്ട യഷ്പാല്‍ ആര്യയുടെ മകന്‍ സഞ്ജീവ് ആര്യയാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിനായി മല്‍സരിക്കുന്നത് നിലവിലെ എംഎല്‍എ കൂടിയായ സരിത ആര്യയാണ്. 2012ലെ തിരഞ്ഞെടുപ്പല്‍ ബിജെപിയുടെ ഹേം ചന്ദ്ര ആര്യയെയാണ് സരിത തോല്‍പ്പിച്ചത്. ഉത്തരാഖണ്ഡ് ക്രാന്തി ദളിനായി (യുകെഡി) നാരായണ്‍ സിഭ് ജന്ദ്‌വാളും ഈ സീറ്റില്‍ മല്‍സരിക്കുന്നതില്‍ ത്രികോണ പോരാട്ടത്തിനാണ് ഇവിടം വേദിയാവുക.
യുകെഡിക്ക് ഏറ്റവും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്.

കേദാര്‍നാഥ്

2013ലെ പ്രകൃതി ദുരന്തത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് കേദാര്‍നാഥിലാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കേദാര്‍നാഥ് യാത്ര പുനരാരംഭിക്കാന്‍ താന്‍ എല്ലാം ചെയ്തുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി റാവത്തിനെ ജനം കൈവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ ഈ മണ്ഡലത്തിലെ എംഎല്‍എയായ ശൈലാറാണി റാവത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയിരുന്നു. ഇത്തവണ ഇവര്‍ ബിജെപിക്കായാണ് വോട്ട് തേടുക. പുതുമുഖം മനോജ് റാവത്താണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

കിച്ച, ഹരിദ്വാര്‍ റൂറല്‍

മുഖ്യമന്ത്രി റാവത്ത് മല്‍സരിക്കുന്ന രണ്ടു മണ്ഡലങ്ങളാണ് കിച്ചയും (ഉധംസിങ് നഗര്‍) ഹരിദ്വാര്‍ റൂറലും. സംസ്ഥാനത്തിന്റെ ചരിത്രത്തത്തില്‍ തന്നെ ആദ്യമായാണ് ഒരു മുഖ്യമന്ത്രി രണ്ടിടങ്ങളില്‍ മല്‍സരിക്കുന്നത്. ബിഎസ്പിയുടെ മുഖാറാം അലിയില്‍ നിന്നു ശക്തമായ വെല്ലുവിളി ഹരിദ്വാറില്‍ റാവത്തിനു നേരിടേണ്ടിവരും. എന്നാല്‍ കിച്ചയില്‍ റാവത്തിന് ജയം എളുപ്പമാവുമെന്നാണ് വിലയിരുത്തല്‍.

ജാഗേശ്വര്‍

റാവത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും നിലവിലെ സ്പീക്കറുമായ ഗോവിന്ദ് സിങ് കുഞ്ജ്‌വാളും ബിജെപിയുടെ സുഭാഷ് പാണ്ഡെയും തമ്മിലാണ് ഇവിടുത്തെ പ്രധാന പോരാട്ടം. ബിജെപിക്ക് ആധിപത്യമുള്ള മണ്ഡലമാണിത്.

റാണിഖേത്ത്

ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അജയ് ഭട്ടിന്റെ മണ്ഡലമാണിത്. മുഖ്യമന്ത്രി റാവത്തിന്റെ അടുത്ത ബന്ധുവായ കരണ്‍ മഹ്‌റയാണ് ഇവിടെ കോണ്‍ഗ്രസിനായി മല്‍സരിക്കുക.

 കോട്‌വാര്‍

കോണ്‍ഗ്രസിനായി സുരേന്ദ്ര സിങ് നേഗിയും ബിജെപിക്കായി ഹരക് സിങ് റാവത്തുമാണ് ഈ മണ്ഡലത്തില്‍ ജനിവിധി തേടുന്നത്. നേരത്തേ റാവത്ത് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് റാവത്തുമായി ഉടക്കിയ ഹരക് സിങ് ബഹുഗുണ ക്യാംപിലെത്തി. തുടര്‍ന്ന് ബിജെപിയിലേക്കും മാറുകയായിരുന്നു. 2012ല്‍ രുദ്രാപ്രയാഗ് മണ്ഡലത്തില്‍ നിന്നാണ് ഹരക് സിങ് തിരഞ്ഞെടുക്കപ്പെട്ടത്.

English summary
The 2017 Uttarakhand Assembly polls is all set to witness the presence of friends-turned-foes and entangled relationships in the fray in many constituencies fighting each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X