ഉത്തരാഖണ്ഡ് പ്രളയം; മരണനിരക്ക് 50 ആയി; തുരങ്കത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു
ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന മുപ്പതോളം പേരെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്കരിച്ചതായും പോലീസ് അറിയിച്ചു. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങളാണ് പ്രദേശത്തു നിന്നും കണ്ടെടുത്തത്.
തപോവന്‍ ജലവൈദ്യുത പദധതിയുടെ ഭാഗമായ തുരങ്കത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ഏഴ് ദിവസമായി തുരങ്കത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്.തുരങ്കത്തിന്റെ 130 മീറ്ററോളം എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.ഇതിന് മുന്‍പ് ദൗലി ഗംഗ നദിയില്‍ നിന്നും 38 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങള്‍ സംസ്കരിച്ചു. അടുത്ത തുരംഗത്തിലേക്ക് കടക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. ദൗലി ഗംഗ നദിയില്‍ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതല്‍ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജമാക്കാന്‍ കൂടുതല്‍ ചെളികള്‍ മറ്റാന്‍ കൂടുതല്‍ പ്രാപ്തമായ യന്ത്രങ്ങള്‍ കഴിഞ്ഞ ദിവസം ദുരന്ത മുഖത്തേക്ക് എത്തിച്ചിരുന്നു. എത്രയും വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേ സമയം പാലം തകര്‍ന്ന് ഒറ്റപ്പെട്ട ഗ്രമങ്ങള്‍ക്ക് സൈന്യം താല്കാലിക പാലങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications