കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് ദുരന്തം: 20 പേരുടെ മൃതദേഹം കണ്ടെടുത്തു, ഇനിയും കണ്ടെത്താനുള്ളത് 200ഓളം പേരെ

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച 20 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇവരില്‍ രണ്ട് പേരെ മാത്രമാണ് തിരിച്ചറിയാനായത്. കാണാതായ 200 പേര്‍ക്കുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തുകയാണ്. തണപ്പും ചെളിയും അടങ്ങിയ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

flood

ഐടിബിപി, കരസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കം അണക്കെട്ടിനെ പൂര്‍ണ്ണമായും തുടച്ച് നീക്കിയതായി പ്രാഥമിക സര്‍വേ. അളകനന്ദാ നദിയില്‍ സ്ഥിതി ചെയ്യുന്ന തപോവന്‍ വിഷ്ണുഗഡ് ഹൈഡ്രോ പവര്‍ പ്ലാന്റിനും വെള്ളപ്പൊക്കത്തില്‍ വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

 യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി

അതേസമയം, അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 13 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുക്കില്‍പ്പെട്ട് തകര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് വായുമാര്‍ഗം ഭക്ഷണപ്പൊതികള്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

ധൌലിഗംഗ നദിയുടെ ജലനിരപ്പ് ഉയർന്നതായി ജലകമ്മീഷൻ: അളകനന്ദയിലും ജലനിരപ്പ് വർധിച്ചുധൌലിഗംഗ നദിയുടെ ജലനിരപ്പ് ഉയർന്നതായി ജലകമ്മീഷൻ: അളകനന്ദയിലും ജലനിരപ്പ് വർധിച്ചു

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിന് 280 കിലോമീറ്റര്‍ കിഴക്കായി ധൌലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്നു. എന്‍ടിപിസിയില്‍ ജോലി ചെയ്തുവന്നിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടത്തില്‍പ്പെട്ട 15 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

ഉത്തരാഖണ്ട്‌ പ്രളയം; പ്രളയത്തിന്‌ കാരണമായത്‌ മണ്ണിടിച്ചിലെന്ന്‌ ശാസ്ത്രജ്ഞര്‍ഉത്തരാഖണ്ട്‌ പ്രളയം; പ്രളയത്തിന്‌ കാരണമായത്‌ മണ്ണിടിച്ചിലെന്ന്‌ ശാസ്ത്രജ്ഞര്‍

Recommended Video

cmsvideo
Uttarakhand rescue operation going on

തപോവൻ അണക്കെട്ടിനെ തുടച്ചുനീക്കി വെള്ളപ്പൊക്കം:പവർ പ്ലാന്റിനും കേടുപാടുകൾ,രക്ഷാപ്രവർത്തനം തുടരുന്നുതപോവൻ അണക്കെട്ടിനെ തുടച്ചുനീക്കി വെള്ളപ്പൊക്കം:പവർ പ്ലാന്റിനും കേടുപാടുകൾ,രക്ഷാപ്രവർത്തനം തുടരുന്നു

ഹരിയാനയിലെ ജാട്ട് ബെല്‍റ്റില്‍ വനിതാ കര്‍ഷകരുടെ കുത്തൊഴുക്ക്, ബിജെപിയെ ഞെട്ടിച്ച് മഹാപഞ്ചായത്ത്!!ഹരിയാനയിലെ ജാട്ട് ബെല്‍റ്റില്‍ വനിതാ കര്‍ഷകരുടെ കുത്തൊഴുക്ക്, ബിജെപിയെ ഞെട്ടിച്ച് മഹാപഞ്ചായത്ത്!!

English summary
Uttarakhand Flood: total of 20 bodies have been recovered, 39 Workers Stuck Inside Tapovan Tunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X