ഉത്തരാഖണ്ഡിലെ കാട്ടുതീ; പെട്ടെന്ന് മഞ്ഞുരുകും, നദികള്‍ മലിനമാകും
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ പെട്ടെന്നുള്ള മഞ്ഞുരുകലിനു കാരണമാകുമെന്ന് റിപ്പോര്‍ട്ട്. തീയില്‍ നിന്നും വരുന്ന ബ്ലാക്ക് കാര്‍ബണ്‍ ഹിമപാളികളില്‍ നിക്ഷേപിക്കുകയും വേഗത്തില്‍ മഞ്ഞുരുകുകയും ചെയ്യും.
നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഒബ്‌സര്‍വേഷണല്‍ സയന്‍സ്, ഗോവിന്ദ വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ സയന്‍സ് എന്നിവരുടേതാണ് കണ്ടെത്തല്‍. ഫോസില്‍ ഇന്ധനങ്ങളുടെ ഭാഗീക ജ്വലനം മൂലമുണ്ടാകുന്ന ബ്ലാക്ക് കാര്‍ബണ്‍ ഹിമപാളികളില്‍ നിക്ഷേപിക്കുന്നതു മൂലം കൂടുതല്‍ താപത്തെ ആഗിരണം ചെയ്യും. ഇത് മഞ്ഞ് ഉരുകലിന് വേഗം കൂട്ടുമെന്ന് ഐരിസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ മനീഷ് കുമാര്‍ പറഞ്ഞു.

നിരവധി ഹിമാലയന്‍ നദികളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് ഉത്തരാഖണ്ഡ്. അതുകൊണ്ട് തന്നെ ഹിമപാളികളിലെ ഇത്തരം നിക്ഷേപങ്ങള്‍ നദീജല മലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടിതീ കാരണം താപനില 0.2 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇത് വടക്കന്‍ ഇന്ത്യയിലെ കാലവര്‍ഷത്തെ ബാധിക്കും.
ബ്ലാക്ക് കാര്‍ബണ്‍ കൂടുതല്‍ സമയം മേഘങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് മണ്‍സൂണിന്റെ സാധാരണ ഗതിയെ ഇത് മാറ്റിമറിക്കുമെന്ന് ഗോവിന്ദ വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ സയന്‍സിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കിരിത് കുമാര്‍ പറഞ്ഞു. ഹിമപാളികളുടെ ഉരുകല്‍ ഉള്‍പ്പെടെയുള്ള തീപ്പിടുത്തത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ ജിബിപിഐഎച്ച്ഇഡിയിലെ വിദഗ്ദസംഘം സംഭവസ്ഥലം സന്ദര്‍ശിക്കും.


Click it and Unblock the Notifications