കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 125 പേരെ കാണാനില്ല.. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം

Google Oneindia Malayalam News

ഡറാഡൂൺ; ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് 4 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും കൈമാറും.ഇതുവരെ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 125 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്.

തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളേയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. വൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ജോലിയെടുത്തവരായിരുന്നു തുരങ്കത്തിൽ കുടുങ്ങി പോയത്.തൊട്ടടുത്തുള്ള മറ്റൊരു തുരങ്കത്തിൽ നിന്ന് 12 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ ശാസ്ത്ര സംഘം അപകടം നടന്ന പ്രദേശം സന്ദർശിക്കും.

uttarakhand

ഇപ്പോഴും സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ന് രാവിലെയോടെയാണ് കനത്ത മഴയെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞ് വീണത്. തുടർന്ന് അളക നന്ദി നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധൗലി ഗംലയിൽ ജലനിരപ്പ് ഉയരുകയായിരുന്നു.ഇരു നദികളും കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാക്കിയത്. സംഭവത്തിൽ 150 പേരോളം മരിച്ചതായി സംശയിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് നേരത്തേ പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഫെബ്രുവരി 7, 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഫെബ്രുവരി 7, 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്

ജയലക്ഷ്മിക്കെതിരായ കേസ്; വിജിലൻസ് റിപ്പോർട്ട് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ഉമ്മൻചാണ്ടിജയലക്ഷ്മിക്കെതിരായ കേസ്; വിജിലൻസ് റിപ്പോർട്ട് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ഉമ്മൻചാണ്ടി

'ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!'; ഫണ്ട് വിവാദത്തിൽ ലീഗിനെതിരെ വീണ്ടും ജലീൽ'ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!'; ഫണ്ട് വിവാദത്തിൽ ലീഗിനെതിരെ വീണ്ടും ജലീൽ

English summary
Uttarakhand Glacier Burst; 125 missing , Compensation of Rs 4 lakh to the family of the deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X