Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡ് ദുരന്തം: 26 പേരുടെ മൃതദേഹം കണ്ടെത്തി, 197 പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ അകപ്പെട്ട 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. 197 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഐടിബിപി, കരസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന ഏന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സ്ഥലത്തെ പവര്‍ പ്രോജക്ട് സൈറ്റില്‍ ജോലി ചെയ്യുന്ന 30ഓളം തൊഴിലാളികള്‍ ഒരു ടണലില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

india

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 13 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുക്കില്‍പ്പെട്ട് തകര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് വായുമാര്‍ഗം ഭക്ഷണപ്പൊതികള്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെ 10.45ഓടെയാണ് മഞ്ഞുമല തകര്‍ന്ന് വീണത്. ഇതേ തുടര്‍ന്ന് ധൗലി, ഗംഗ, അളകനന്ദ നദികളില്‍ വന്‍ പ്രളയമുണ്ടാകുകയായിരുന്നു,. തലസ്ഥാനമായ ഡെറാഢൂണില്‍ നിന്ന് 149 കിലോ മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+